ചിന്നക്കനാലിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക് പഞ്ചായത്ത്‌ സെക്രട്ടറി പ്രവർത്തനാനുമതി നൽകി

Sep 20, 2024 - 20:54
 0
ചിന്നക്കനാലിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക് പഞ്ചായത്ത്‌ സെക്രട്ടറി പ്രവർത്തനാനുമതി നൽകി
This is the title of the web page

ചിന്നക്കനാലിൽ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ കെട്ടിടങ്ങൾക്ക് പഞ്ചായത്ത്‌ സെക്രട്ടറി പ്രവർത്തനാനുമതി നൽകി .ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് സെക്രട്ടറിയുടെ നടപടി.പ്രവർത്തനം നിർത്തിവച്ച ഏഴിൽ അഞ്ച് കെട്ടിടങ്ങൾക്കും പഞ്ചായത്ത്‌ സെക്രട്ടറി വീണ്ടും അനുമതി നൽകി.നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ 57 കെട്ടിടങ്ങൾക്കാണ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

റവന്യു വകുപ്പിന്റെ നടപടി നേരിട്ട കെട്ടിടങ്ങളിൽ യാതൊരുവിധ പ്രവർത്തനങ്ങളും അനുവദിക്കരുതെന്ന് ഹൈക്കോടതി വിധിയുമുണ്ടായി.ഇതിൽ ഉൾപ്പെട്ട, ചിന്നക്കനാൽ പഞ്ചായത്തിലെ 5 കെട്ടിടങ്ങൾക്കാണ് പഞ്ചായത്ത്‌ സെക്രട്ടറി വീണ്ടും പ്രവർത്തനാനുമതി നൽകിയത്.സെക്രട്ടറിയുടെ നടപടി പഞ്ചായത്ത്‌ കമ്മിറ്റി പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ചിന്നക്കനാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ശ്രീകുമാർ പഞ്ചായത്ത് പ്രസിഡന്റ്ഹൈക്കോടതി വിധിയെപ്പറ്റി അറിവില്ലായിരുന്നുവെന്നാണ് പഞ്ചായത്ത്‌ സെക്രട്ടറിയുടെ വിശദീകരണം.എന്നാൽ ഈ കെട്ടിടങ്ങൾക്ക് മെമ്മോ നൽകിയതും ഇതേ സെക്രട്ടറിയാണ്. സ്റ്റോപ്പ് മെമോ നൽകിയ കെട്ടിടങ്ങളിൽ ഏതെങ്കിലും തരത്തിൽ തുടർ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് റവന്യു വകുപ്പ്.

What's Your Reaction?

like

dislike

love

funny

angry

sad

wow