വയനാട് ദുരന്തബാധിതർക്ക് അടിയന്തിര സഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധം ശക്തം. കോൺഗ്രസ് നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തി

Sep 19, 2024 - 18:40
 0
വയനാട് ദുരന്തബാധിതർക്ക്  അടിയന്തിര സഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധം ശക്തം. കോൺഗ്രസ് നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തി
This is the title of the web page

വയനാട് ദുരന്തത്തിൽ അടിയന്തിര സഹായം നൽകാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും, ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പും, കള്ളക്കണക്കും നടത്തുന്ന പിണറായി ഗവണ്മെന്റിന്റെ അഴിമതിക്കെതിരെ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തി. ശവംതീനി കഴുകൻമാരെപ്പോലും തോൽപ്പിക്കുന്ന രീതിയിൽ മൃതശരീരം പോലും വിറ്റുതിന്നുന്ന ലോകത്തിലെ ഏറ്റവും നാണം കെട്ട ഭരണാധികാരിയാണ് പിണറായി വിജയൻ എന്ന് പ്രതിഷേധ പരിപാടി ഉൽഘാടനം ചെയ്തുകൊണ്ട് കെ പി സി സി സെക്രട്ടറി തോമസ് രാജൻ പറഞ്ഞു.

ഓരോ ദുരന്തങ്ങളും ഉത്സവമാക്കുന്ന ഭരണമാണ് കേരളത്തിൽ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സിജു ചക്കുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രസിഡൻ്റ് തോമസ് മൈക്കിൾ, നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കൽ, ജോസ് ആനക്കല്ലിൽ, റുബി വേഴാമ്പത്തോട്ടം, ഷിബു പുത്തൻപുരക്കൽ, ഷാജൻ എബ്രഹാം, കെ. ഡി. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow