ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ പൂര്‍വ വിദ്യാർത്ഥി മഹാസംഗമം നടന്നു

Sep 18, 2024 - 15:18
Sep 18, 2024 - 18:41
 0
ഇരട്ടയാര്‍ സെന്റ് തോമസ് എച്ച്എസ്എസിലെ പൂര്‍വ വിദ്യാർത്ഥി  മഹാസംഗമം നടന്നു
This is the title of the web page

1962 മുതൽ സ്കൂളിൽ പഠിച്ച എല്ലാ വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയാണ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്.സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷനായിരുന്നു.ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

 ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മോണ്‍. ജോസ് കരിവേലിക്കല്‍ ഉപഹാരം സമ്മാനിച്ചു.ഫാ. ലൂക്ക് തച്ചാപറമ്പില്‍ മുന്‍ അധ്യാപകരെ ആദരിച്ചു. എ കെ ഷാജിമോന്‍, ഷിബു കണ്ടത്തില്‍, മോഹനന്‍ നായര്‍, ജിജി എബ്രഹാം, എം വി ജോര്‍ജ്കുട്ടി, കെ എം മാത്യു റോണി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്ന്, മ്യൂസിക്കല്‍ ഫ്യൂഷന്‍. ആറിന് കവി മുരുകന്‍ കാട്ടാക്കടയുടെ കാവ്യസന്ധ്യ, തുടര്‍ന്ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പൂര്‍വ വിദ്യാര്‍ഥി സംഗമം പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷനാകും. മുന്‍നിര പ്രവര്‍ത്തകരെയും സ്‌പോണ്‍സര്‍മാരെയും കട്ടപ്പന എഎസ്പി രാജേഷ്‌കുമാര്‍ ആദരിക്കും. എട്ടിന് ഗായകന്‍ ജാസി ഗിഫ്റ്റ് നയിക്കുന്ന മ്യൂസിക്കല്‍ ആന്‍ഡ് കോമഡി മെഗാനൈറ്റ്, 9.30ന് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്. ജിന്‍സണ്‍ വര്‍ക്കി, എ കെ ഷാജിമോന്‍, ബിന്ദു ഷിബു, സജിദാസ് മോഹന്‍, ബീയമ്മ മാത്യു, ബിനോയി തറക്കുന്നേല്‍, കിരണ്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow