ഇന്ത്യൻ നാഷണൽ കോൺഗ്രസ് മരിയാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠനക്യാമ്പും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് പാർട്ടി ശാക്തീകരണത്തിന്റെ ഭാഗമായി പ്രവർത്തകർക്കായി സംഘടിപ്പിച്ചുവരുന്ന ഏകദിന പരിശീലനത്തിൻ്റെ ഭാഗമായാണ് മരിയാപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ക്യാമ്പ് സംഘടിപ്പിച്ചത്. ഇടുക്കി ഡിസിസി ഹാളിൽ നടന്ന പരിപാടി ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. മരിയാപുരം മണ്ഡലം പ്രസിഡണ്ട് ജോബി തയ്യിൽ അദ്ധ്യക്ഷതവഹിച്ചു.
കെ.പി. സി. സി നിർവ്വാഹക സമിതി അംഗം എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ എം .പി. അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ. അനീഷ് ജോർജ്, കോൺഗ്രസ്സ് നേതാക്കളായ അനിൽ ആനിക്കനാട്ട്, ജോയി വർഗ്ഗീസ്, വിജയൻ കല്ലിങ്കൽ, പി.ഡി ജോസഫ്, എം.ടി. തോമസ് , സണ്ണി മാത്യു, ടെസ്സി തങ്കച്ചൻ, ശ്രീലാൽ, സിന്ധു, ഡെന്നി മോൾ ബെന്നി, തങ്കച്ചൻ അമ്പാട്ടുകുഴി തുടങ്ങിയവർ സംസാരിച്ചു.




