പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിൻ്റ ഭാഗമായി ബിജെപി കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Sep 18, 2024 - 15:40
 0
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  ജന്മദിനാഘോഷത്തിൻ്റ  ഭാഗമായി ബിജെപി കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
This is the title of the web page

 സേവാ പാഷികം എന്ന പേരിൽ പ്രധാനമന്ത്രിയുടെ ജന്മദിനം മുതൽ ഗാന്ധിജയന്തി വരെ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്. അമ്മയുടെ പേരിലുള്ള വൃക്ഷതൈ നടീൽ, രക്തദാന ക്യാമ്പുകൾ, ഉപന്യാസരചനാ മത്സരങ്ങൾ, പ്രദർശനികൾ, കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചരണം തുടങ്ങിയവ സേവാ പാഷിക ത്തിൻറെ ഭാഗമായി ബിജെപിയും നടത്തുകയാണ്.

ഇതിൻ്റെ ഭാഗമായാണ് ബി ജെ പി കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്.രക്തദാന ക്യാമ്പ് ബിജെപി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് പി എൻ പ്രസാദ്, ജനറൽ സെക്രട്ടറി സന്തോഷ് കെ കെ, കൗൺസിലർ തങ്കച്ചൻ പുരയിടം, സംസ്ഥാന കൗൺസിൽ അംഗം  സി കെ ശശി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ജിജു ഉറുമ്പിൽ, നേതാക്കളായ പ്രസാദ് കുറ്റത്തിൽ , മഹേഷ് സി എം , റോയി, സി എൻ രാജപ്പൻ, അഭിലാഷ് കെ കെ, സുധീഷ് എസ് തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow