കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ഇടുക്കി ഡിസിസി ഹാളിൽ നടന്നു. സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയന് ചടങ്ങിൽ സ്വീകരണം നൽകി

കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ഇടുക്കി ഡിസിസി ഹാളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് ടോമി പാലക്കൽ അദ്ധ്യക്ഷത വഹിച്ച യോഗം ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് സംസ്ഥാന കടാശ്വാസ കമ്മീഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയന് സ്വീകരണം നൽകി. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. എം പി ഡീൻ കുര്യാക്കോസ് ,നേതാക്കളായ ജോയി വർഗീസ് , ആലീസ് ജോസ്, സ്കൂട്ടർ ജോർജ് ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു