ഓണം സമുചിതമായി ആഘോഷിച്ച് ഓസ്ട്രേലിയയിലെ പ്രവാസി മലയാളികൾ . ഐ കെ എസിന്റെ നേതൃത്വത്തിലാണ് ഓസ്ട്രേലിയയിലെ ഇല്ലവാരയിലെ പ്രവാസികൾ ഓണം ആഘോഷിച്ചത്

ഓസ്ട്രേലിയയിലെ ഡാപ്റ്റോ റിബൺവുഡ് സെൻററിൽ നടന്ന ഓണാഘോഷത്തിൽ നാനാമതസ്ഥരായ കുടുമ്പങ്ങൾ,യൂണിവേഴസിറ്റി വിദ്യാർത്ഥികൾ മറ്റ് ഇൻഡ്യൻ സംസ്ഥാന പ്രവാസികൾ എന്നിവർ പങ്കെടുത്തു.വിഭവസമൃദ്ധമായ ഓണ സദ്യക്കു പുറമെ മികച്ച കലാപരിപാടികളും ഇക്കൊല്ലത്തെ ഓണാഘോഷത്തിനെ മികച്ചതാക്കി.
കലാപരിപാടികളിൽ ശ്രദ്ധേയമായത് സിനിമാതാരം ഭാവനയുടെ നിറസാന്നിദ്ധ്യം ആയിരുന്നു.ഐ കെ എസ് ൻറെ ഓണാഘോഷ പരിപാടികൾ നിലവിളക്ക് തെളിച്ച് ഉത്ഘാടനം ചെയ്തതിനൊപ്പം വശ്യസുന്ദരമായ നൃത്ത ചുവടുകൾ കൊണ്ട് ഇല്ലവാരയിലെ മലയാളി സമൂഹത്തെ ഭാവന പ്രകമ്പനം കൊള്ളിച്ചു. ഭാവനയെ കൂടാതെ, D4 ഡാൻസ് ജേതാക്കൾ ആയ വിഷ്ണുവും, അന്നാ പ്രസാദും കൂടി ഐ കെ എസ് സ്റ്റെജ് അക്ഷരാർത്ഥത്തിൽ ഇളക്കി മറിച്ചു.
കൂടാതെ റിയാലിറ്റി ഷോ ജേതാക്കളായ ഭാഗ്യരാജും, ദിവ്യയും പാട്ടിൻ്റെ പാലാഴി തീർത്ത് ഐ കെ എസ് ഓണ രാവിന് കൂടുതൽ മിഴിവേകി. ആഘോഷരാവിന് ഏകദേശം പതിനൊന്ന് മണിയോടുകൂടി തിരശീല വീണെങ്കിലും ഭാവനയുടെയും മറ്റ് സെലിബ്രിറ്റികളുടെയും കൂടെ സെൽഫി എടുക്കുന്ന കുടുമ്പ പ്രേക്ഷകരുടെ തിരക്ക് പിന്നെയും നീണ്ടു.