കേരള വാട്ടർ അതോറിറ്റി പ്രൊജക്റ്റ് കട്ടപ്പന ഡിവിഷൻ ജീവനക്കാരുടെ ഓണാഘോഷം നടന്നു

Sep 12, 2024 - 05:22
 0
കേരള വാട്ടർ അതോറിറ്റി പ്രൊജക്റ്റ്    കട്ടപ്പന ഡിവിഷൻ ജീവനക്കാരുടെ  ഓണാഘോഷം നടന്നു
This is the title of the web page

കേരള വട്ടർ അതോറിറ്റി പ്രൊജക്റ്റ്  കട്ടപ്പന ഡിവിഷൻ ജീവനക്കാർ ഇത്തവണ ഓണം ആഘോഷിച്ചത് പൈനാവ് അമൽ ജ്യോതി സ്പെഷ്യൽ സ്ക്കൂൾ കുട്ടികൾക്കൊപ്പമാണ്. മാനസിക വെല്ലുവിളി നേരിടുന്ന അൻപതിലധികം കുട്ടികൾക്ക് പരിചരണവും വിദ്യാഭ്യാസവും നൽകി വരുന്ന പ്രത്യേക സ്ഥാപനമാണ് പൈനാവ് അമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ.ഓണവില്ല് 2024 എന്ന പേരിൽ സ്കൂൾ അഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടികൾ കളക്ടർ വി. വിഗ്നേശ്വരി ഉത്ഘാടനം ചെയ്തു.

സി.എം.സി. കോൺവൻ്റ് സൂപ്പിരിയർ, സിസ്റ്റർ ടോംസി അധ്യക്ഷത വഹിച്ച യോഗത്തിൽ സൂപ്രണ്ടിംഗ് എൻജിനീയർ ഹരി . എൻ. ആർ. മുഖ്യ പ്രഭാഷണം നടത്തി. കുമാരി പ്രിയാ മോൾ ജോർജ്ജ് ഓണസന്ദേശം നൽകി. സുധീർ എം , സലിൻ പീറ്റർ, എന്നിവർ സംസാരിച്ചു. അമൽ ജ്യോതി വിദ്യാർത്ഥികളുടെയും, വാട്ടർ അതോറിറ്റി ജീവനക്കാരുടെയും വിവിധ കലാപരിപാടികളും നടന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow