ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ആൻസി തോമസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു

Sep 12, 2024 - 07:44
 0
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ആൻസി തോമസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു
This is the title of the web page

മുൻ പ്രസിഡന്റ് രാജി ചന്ദ്രനെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതിനെ തുടർന്നാണ് പുതിയതായി പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി പഴയരിക്കണ്ടം ഡിവിഷനിൽ നിന്നുള്ള അംഗം ഉഷാ മോഹൻ ആണ് മത്സരിച്ചത്. ആകെയുള്ള 13 സീറ്റുകളിൽ യുഡിഎഫിന് ഏഴും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്.

  യുഡിഎഫിലെ കാമാക്ഷി ഡിവിഷൻ അംഗം സ്ഥലത്ത് ഇല്ലാത്തതിനാൽ ഹാജരായില്ല. അയോഗ്യയാക്കപ്പെട്ട രാജി ചന്ദ്രൻ പ്രതിനിധാനം ചെയ്തിരുന്ന കഞ്ഞിക്കുഴി ഡിവിഷനിലും താമസിയാതെ ഉപതെരഞ്ഞെടുപ്പ് നടക്കും. ഇടുക്കി സബ് കളക്ടർ അനൂപ് ഖാർഗ് മുഖ്യ വരണാധികാരിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സബീർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ശേഷിക്കുന്ന ഒന്നര വർഷകാലം ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് ഒറ്റക്കെട്ടായി നേതൃത്വം നൽകുമെന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ആൻസി തോമസ് പറഞ്ഞു.തുടർന്നു നടന്ന പ്രകടനവും ടൗണിലെ പൊതുസമ്മേളനവും യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

കെപിസിസി അംഗം എ.പി ഉസ്മാൻ , ഡിസിസി ജനറൽ സെക്രട്ടറി എംഡി അർജുനൻ, എം.കെ. പുരുഷോത്തമൻ , ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അനീഷ് ജോർജ്, മണ്ഡലം പ്രസിഡണ്ട് മാരായ സി പി സലിം,ജോബി തയ്യിൽ മറ്റ് യുഡിഎഫ് നേതാക്കളായ ജോയി കൊച്ചുകരോട്ട്, വർഗീസ് വെട്ടിയാങ്കൽ, അനീഷ് ചേനക്കര, വിജയകുമാർ മറ്റക്കര , ടോമി തൈലമനാൽ , മിനി സാബു, ഡോളി സുനിൽ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow