എസ് എൻ ഡി പി യോഗം കട്ടപ്പന നോർത്ത് ശാഖയിൽ ശ്രീ നാരായണ ദിവ്യ സംഗമം സെപ്റ്റംബർ 13 ന്

Sep 11, 2024 - 13:43
 0
എസ് എൻ ഡി പി യോഗം  കട്ടപ്പന നോർത്ത് ശാഖയിൽ ശ്രീ നാരായണ ദിവ്യ സംഗമം സെപ്റ്റംബർ 13 ന്
This is the title of the web page

എസ് എൻ ഡി പി യോഗം 4564 ബ്രാഞ്ച് കട്ടപ്പന നോർത്ത് ശാഖയിൽ ശ്രീ നാരായണ ദിവ്യസംഗമം സെപ്റ്റംബർ 13 നാണ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 18-ന് ആരംഭിച്ച് സെപ്‌തംബർ 13-ന് അവസാനിപ്പിക്കുന്ന ദിവ്യസംഗമത്തിലൂടെ,ശ്രീനാരായണ ധർമ്മത്തിൽ അധിഷ്‌ഠിതമായ ജീവിത ശൈലി നാം നേടണം എന്നതതാണ് ലക്ഷ്യമാക്കുന്നത് .

പഞ്ചശുദ്ധി ആചരണത്തോടെ ആഗസ്റ്റ് 18 ന് ആരംഭിക്കുന്ന ഭവനസന്ദർശനവും കുടുംബങ്ങളിൽ നടത്തുന്ന പ്രാർത്ഥനാ യജ്ഞവും ശാഖയിലെ എല്ലാ വീടുകളിലും നടത്തിയ ശേഷം സംഘടിപ്പിക്കുന്ന ദിവ്യസംഗമ സരണിയുടെ സമാപനം മാത്യശാഖയായ കട്ടപ്പന ശാഖയിലെ അമ്പലക്കവല എസ് എൻ സ്റ്റഡി സെന്ററിൽ SNDP യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും.ശിവഗിരി മഠം ഗുരുപ്രകാശം സ്വാമികൾ യജ്‌ഞാചാര്യത്വം വഹിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 SNDP യോഗം മലനാട് യൂണിയൻ വൈസ് പ്രസിഡാൻ്റ് വിധു എ സോമൻ, യൂണിയൻ സെക്രട്ടറി, വിനോദ് ഉത്തമൻ, SNDP യോഗം ഇൻസ്പെക്ടിംങ് ഓഫീസർ അഡ്വ. പി ആർ മുരളീധരൻ,:യൂണിയൻ കൗൺസിലർ പി കെ രാജൻ,ശാഖായോഗം സെക്രട്ടറി മനോജ് പതാലിൽ ശാഖായോഗം യോഗം പ്രസിഡന്റ് പി. കെ. ജോഷി,എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ഷാജൻ ശാന്തികൾ , കെ എസ് രാജിവ്, മനോജ് പതാലിൽ എന്നിവർ പങ്കെടുത്തു .

What's Your Reaction?

like

dislike

love

funny

angry

sad

wow