ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷൻ തൊഴിലാളികളുടെ ബോണസ് തീരുമാനമായി

Sep 11, 2024 - 13:35
 0
ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷൻ തൊഴിലാളികളുടെ ബോണസ് തീരുമാനമായി
This is the title of the web page

സംസ്ഥാനത്തെ ഹാരിസൺസ് മലയാളം പ്ലാന്റ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. തൊഴിലാളികൾക്ക് 8.33 % തുക ബോണസും 0.77% തുക എക്സ്ഗ്രേഷ്യയും ആയും നൽകുന്നതിന് തീരുമാനമായി.അഡിഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ. ശ്രീലാൽ ന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറേറ്റിൽ ചേർന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബോണസ് സെപ്റ്റംബർ 12 വൈകുന്നേരത്തിനകം വിതരണം ചെയ്യാനും തീരുമാനമായി. യോഗത്തിൽ ഡെപ്യൂട്ടി ലേബർ കമ്മിഷണർ കെ.എസ് സിന്ധു, തൊഴിലാളി പ്രതിനിധികളായ വാഴൂർ സോമൻ എം എൽ എ, ജയമോഹൻ,കെ കെ ജയചന്ദ്രൻ (CITU), പി ജെ ജോയ്, ആർ ചന്ദ്രശേഖരൻ (ഐ എൻ ടി യു സി ), മാഹീൻ അബുബക്കർ (എസ് ടി യു ) തുടങ്ങിയവരും തൊഴിലുടമയെ പ്രതിനിധീകരിച്ചു ബിജു പണിക്കർ, വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow