ഹൈറേഞ്ച് മർച്ചൻ്റ്സ് ഡെവലപ്പ്മെൻ്റ് സൊസൈറ്റി പ്രവർത്തനോദ്ഘാടനം കാഞ്ചിയാർ കോവിൽ മലയിൽ നടന്നു. സിനി ആർട്ടിസ്റ്റ് പി ജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു
സാമൂഹ്യ സേവനവും, നന്മയും ലക്ഷ്യം വെച്ചാണ് ഹൈറേഞ്ച് മർച്ചൻ്റ്സ് ഡെവലപ്പ്മെൻ്റ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. സമൂഹത്തിൽ വിവിധ തുറകളിലുള്ളവർ ചേർന്നാണ് സൊസൈറ്റി രൂപീകരിച്ചത്. സമൂഹത്തിൻ്റെ താഴെ തട്ടിലുള്ളവരെ ഉയർച്ചയിൽ എത്തിക്കാനുള്ള പ്രവർത്തനമാണ് സംഘടന നടപ്പിലാക്കുന്നത് .
സംഘടന രൂപീകരിച്ചപ്പോൾ തന്നെ മെഡിക്കൽ ക്യാമ്പ് നടത്തി ശ്രദ്ധ ആകർഷിച്ചിരുന്നു. കാഞ്ചിയാർ കോവിൽമല നായൻ രാജമന്നാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി സിനി ആർട്ടിസ്റ്റ് പി ജയകുമാർ ഉത്‌ഘാടനം ചെയ്തു. എച്ച് എം ഡി എസിൻ്റെ പ്രവർത്തനോദ്ഘാടനുബന്ധിച്ച് ഓണക്കിറ്റ് വിതരണവും നടന്നു. യോഗത്തിൽ സൊസൈറ്റി പ്രസിഡൻ്റെ മാത്യു ജോൺ അധ്യക്ഷത വഹിച്ചു.
കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യ പ്രഭാഷണം നടത്തി. കെയർ ഫൗണ്ടേഷൻ ചെയർമാൻ വിജു പി ചാക്കോ ഓണ സന്ദേശം നൽകി. സംഘടന സെക്രട്ടറി കെ എൻ രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റ്മാരായ ചന്ദ്രാ സലീം, പി എസ് സുലൈമാൻ, എസ് ഇളങ്കോ, ട്രഷറർ നവീൻ ജി തമ്പി, കാഞ്ചിയാർ ഗ്രാമപഞ്ചായത്തംഗം വി ആർ ആനന്ദൻ സംഘടനാ ഭാരാവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.






