വിശ്വാസ സാഗരമായി രാജകുമാരി ദൈവമാതാ പള്ളിയിലെ നാലാമത് മരിയൻ തീർത്ഥാടനം;കാൽലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തു

Sep 7, 2024 - 14:27
 0
വിശ്വാസ സാഗരമായി രാജകുമാരി ദൈവമാതാ പള്ളിയിലെ നാലാമത്   മരിയൻ തീർത്ഥാടനം;കാൽലക്ഷത്തോളം തീർത്ഥാടകർ പങ്കെടുത്തു
This is the title of the web page

രാജകുമാരി ദൈവമാതാ പള്ളിയിലെ എട്ടുനോമ്പാചരണത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളാഘോഷത്തിന്റെയും ഭാഗമായാണ് മരിയൻ തീർത്ഥാടനം നടന്നത് .ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന തീർത്ഥാടനത്തിൽ കുരിയ ബിഷപ്പ് മാർ സെബാസ്റ്റിൻ വാണിയാപുരയ്ക്കലും പങ്കുചേർന്നു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രാജാക്കാട് ക്രിസ്തുരാജാ ഫെറോന ദൈവാലയത്തിൽ നിന്നും രാജകുമാരിയിലേക്കാണ് മരിയൻ തീർത്ഥാടനം നടത്തിയത്.ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ നടത്തിയ നാലാമത് മരിയൻ തീർത്ഥാടനം മരിയൻ ഭക്തരുടെ സംഗമ വേദിയായി മാറി. രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും നൂറ്റൻപതിലേറെ ഇടവകകളിൽ നിന്നുള്ള വിശ്വാസികളുമാണ് തീർത്ഥാടനത്തിൽ അണിനിരന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കാൽ ലക്ഷത്തോളം വിശ്വാസികൾ ആണ് ഒൻപത് കിലോമീറ്റർ ദൂരം നടന്നെത്തിയത്. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ നടന്ന തീർത്ഥാടനത്തിൽ ഭക്‌തർക്ക്‌ ഒപ്പം സഭ കുരിയ ബിഷപ്പ് മാർ സെബാസ്റ്റിൻ വാണിയാപുരക്കലും പങ്കുചേർന്നു .ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായ തീർത്ഥാടന യാത്രയിൽ നാനാജാതി മതസ്ഥർ പങ്കെടുത്തെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു.  

ഇടുക്കി രൂപതയിലെ 150ളം ഇടവകയിലെ വൈദികർ, വിവിധ സന്യാസിനി സഭാംഗങ്ങൾ, വൈദിക വിദ്യാർത്ഥികൾ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ, തുടങ്ങിയവർ പങ്കെടുത്തു.ജപമാല കൈയ്യിലേന്തി പ്രാർത്ഥനകളുമായാണ് വിശ്വാസികൾ തീർത്ഥാടനത്തിൽ പങ്കെടുത്തത്.ഇടവക വികാരി മോൺ.അബ്രാഹം പുറയാറ്റ് മരിയൻ തീർത്ഥാടനത്തിനു സ്വികരണം നൽകി.

നിരവധി വാഹനങ്ങളിൽ മാതാവിൻ്റെ വിവിധ തരത്തിലുള്ളള ഫ്ളോട്ടുകളും റാലിയിൽ അണിനിരന്നിരുന്നു. കാൽ ലക്ഷത്തോളം ഭക്‌തജങ്ങളാണ് രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് ഒഴുകി എത്തിയത് തീർത്ഥാടകരെ സ്വികരിക്കുവാൻ കുഞ്ഞു മാലാഖമാരും ഒരുങ്ങിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow