ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതി; ഇന്ന് പി വി അൻവറിന്റെ മൊഴിയെടുക്കും
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പി.വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും പി വി.അൻവറിൻ്റെ മൊഴിയെടുക്കുക. ഇന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന് പി .വി.അൻവർ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ പറഞ്ഞു.



