തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്ന സന്ദേശമറിയിച്ച് ജില്ല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവോണ ദിനത്തിൽ വണ്ടിപ്പെരിയാറിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

Sep 5, 2024 - 13:19
Sep 5, 2024 - 13:20
 0
തമിഴ്നാടിന്  ജലം കേരളത്തിന് സുരക്ഷ എന്ന സന്ദേശമറിയിച്ച്  ജില്ല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവോണ ദിനത്തിൽ വണ്ടിപ്പെരിയാറിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു
This is the title of the web page

എല്ലാ മഴക്കാലങ്ങളിലും തീരദേശവാസികളുടെ ആശങ്കകൾക്ക്  കാരണമാവുന്നതും കാലപ്പഴക്കത്താൽ തകർച്ചാ ഭീതിയിൽ നിലകൊള്ളുന്നതുമായ മുല്ലപ്പെരിയാർ വിഷയത്തിൽ ഒരു തീരുമാനം കൈക്കൊള്ളുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നാളിതുവരെ സാധ്യമായിട്ടില്ല. മുല്ലപ്പെരിയാറിൽ ഒരു പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യവും ഇരു സംസ്ഥാന തർക്കങ്ങളാൽ ഇഴഞ്ഞുനീങ്ങുകയാണ്.

ഈ സാഹചര്യത്തിലാണ് ആശങ്കകൾ പരിഹരിക്കുന്നതിനായി തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്ന സന്ദേശമുയർത്തി ജില്ലാ കോൺഗ്രസ് നേതൃത്വം ഒരു ദിവസത്തെ ഉപവാസ സമരത്തിനിറങ്ങുന്നത്. തിരുവോണ ദിനത്തിൽ വണ്ടിപ്പെരിയാറിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന ഏക ദിന ഉപവാസ സമരത്തിന്റെ സ്വാഗതസംഘം  രൂപീകരണ യോഗമാണ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നത്. DCC പ്രസിഡന്റ് CP മാത്യു യോഗം ഉത്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

DCC പ്രസിഡന്റ് CP മാത്യു ചെയർമാനായും  കോൺഗ്രസ് പീരുമേട് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് കൺവീനറായും,DCC ജനറൽ സെക്രട്ടറിമാരായ ഷാജിപൈനാടത്ത്, PA അബ്ദുൾ റഷീദ്, R ഗണേശൻ,ശാന്തി രമേശ്,  ഷാജഹാൻ മഠത്തിൽ, KPCC നിർവ്വാഹക സമിതിയംഗം ഷാഹുൽ ഹമീദ്, K രാജൻ . വണ്ടിപ്പെരിയാർ വാളാടി മണ്ഡലം പ്രസിഡന്റുമാരായ രാജൻ കൊഴുവൻമാക്കൽ, ബാബു ആന്റപ്പൻ,മറ്റ് നേതാക്കളായ KA സിദ്ദിഖ്, M ഉദയ സൂര്യൻ യൂത്ത് കോൺഗ്രസ് ജില്ലാ മണ്ഡലം ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള സ്വാഗത സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow