കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാർടി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മിഷൻ 2025 എന്ന പേരിൽ എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു

വരുവാനിരിക്കുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി കോൺഗ്രസിന്റെ പ്രതാപം വീണ്ടെടുത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം വീണ്ടെടുക്കുക, പ്രാദേശിക തലത്തിൽ സംസ്ഥാനത്തുടനീളമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ നഷ്ട പ്രതാപം വീണ്ടെടുത്ത് നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം കോൺഗ്രസിന്റെ പ്രാദേശിക ശക്തി വെളിപ്പെടുത്തി
തുടർ ഭരണം ലഭിച്ചതിലൂടെ അധികാരത്തിലെത്തിയ LDF സർക്കാരിന്റെ പത്ത് വർഷക്കാലത്തോടടുക്കുന്ന ദുർഭരണത്തിന് തിരിച്ചടി നൽകുക എന്ന ലക്ഷ്യത്തോടു കൂടിയാണ് AICC യുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം ഓരോ ജില്ലകൾ തോറും പഞ്ചായത്ത് അടിസ്ഥാനത്തിൽ വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ മിഷൻ 2025 എന്ന പേരിൽ എക്സിക്യൂട്ടിവ് ക്യാമ്പ് സംഘടിപ്പിച്ചു വരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് വണ്ടിപ്പെരിയാർ വാളാടി മണ്ഡലം കമ്മറ്റി കളുടെ നേതൃത്വത്തിലും എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചത്.വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന എക്സിക്യൂട്ടീവ് ക്യാമ്പിന്റെ ഉത്ഘാടന ചടങ്ങിൽ കോൺഗ്രസ് വണ്ടിപ്പെരിയാർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് രാജൻ കൊഴുവൻമാക്കൽ അധ്യക്ഷനായിരുന്നു. വാളാർഡി മണ്ഡലം കമ്മറ്റി പ്രസിഡന്റ് ബാബു ആന്റപ്പൻ സ്വാഗതം ആശംസിച്ച മിഷൻ 2025 എക്സിക്യൂട്ടീവ് ക്യാമ്പ് കേരളാ പ്രദേശ് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ: എസ് അശോകൻ ഉത്ഘാടനം ചെയ്തു.
തുടർന്ന് കോൺഗ്രസ് പീരുമേട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ബൂത്ത് കമ്മറ്റികൾ മുതൽ മണ്ഡലം കമ്മറ്റികൾ വരെ നടത്തേണ്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായുള്ള വിശദീകരണങ്ങൾ നടത്തി. ഇതിനു ശേഷം കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് CP മാത്യൂ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ജില്ല നേതൃത്വത്തിന്റെ പങ്കാളിത്വത്തെക്കുറിച്ച് വിശദീകരിച്ചു.
DCC ജനറൽ സെക്രട്ടറിമാരായ ഷാജി പൈനാടത്ത് PA അബ്ദുൾ റഷീദ്, R ഗണേശൻ,ശാന്തി രമേശ്., ഷാജഹാൻ മഡത്തിൽ INTUC സംസ്ഥാന സെക്രട്ടറി PR അയ്യപ്പൻ, പീരുമേട് റീജണൽ പ്രസിഡന്റ് KA സിദീഖ്, ജില്ലാ സെക്രട്ടറി V G ദിലീപ്, നേതാക്കളായ എം ഉദയ സൂര്യൻ, PT വർഗ്ഗീസ്, T M ഉമ്മർ ,V Cബാബു, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ ശാരി ബിനു ശങ്കർ , റ്റോണി ടോണി, ഗ്രാമം പഞ്ചായത്തംഗങ്ങൾ മറ്റ് പ്രാദേശിക നേതാക്കൾ തുടങ്ങിയവർ എക്സിക്യൂട്ടീവ് ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ചു.