ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ കട്ടപ്പനയിൽ വിപുലമായി കൊണ്ടാടി

ഒരു ചെറുപുഞ്ചിരിയിലൂടെ ലോകത്തിന്റെ മഹാ സങ്കടങ്ങളെ മായ്ച്ചു കളയുന്ന ചിത്രമാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ കഥകളിൽ കാണാൻ സാധിക്കുന്നത്. സർവ്വചരാചരങ്ങളെയും സ്നേഹമെന്ന നൂലിൽ കോർത്ത മണികളാക്കി ഭൂമിക്ക് സമ്മാനിച്ച വിശ്വ മാനവനാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്നതാണ് ഹൈന്ദവ വിശ്വാസം. പുണ്യമീ മണ്ണ് -പവിത്രമീ ജന്മം എന്നതാണ് ഈ വർഷത്തെ ജന്മാഷ്ടമി സന്ദേശം. ബാലഗോകുലം കട്ടപ്പനയുടെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷ പരിപാടികൾ ആണ് സംഘടിപ്പിച്ചത് .
13 ഇടങ്ങളിൽ നിന്നുമായി നൂറുകണക്കിന് ഉണ്ണിക്കണ്ണൻമാരും രാധാ രാധികമാരും മഹാ ശോഭയാത്രയിൽ അണിനിരുന്നത് . വിവിധ സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച ശോഭാ യാത്ര കട്ടപ്പന ടി ബി ജംഗ്ഷനിൽ എത്തിച്ചേർന്നതിനുശേഷം ഒന്നായി ഇടുക്കി കവല ശ്രീലക്ഷ്മി നാരായണ ക്ഷേത്രാങ്കണത്തിലേക്ക് നീങ്ങി. തുടർന്ന് ഉറിയടി നടന്നു.