കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചേരാൻ പോകുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വാഴൂർ സോമൻ എം എൽ എ

തൻ്റെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബമാണ്. താനും കുടുംബ അംഗങ്ങളും പാർട്ടി അംഗങ്ങളുമാണ്. ഇത്തരത്തിൽ വാർത്ത സൃഷ്ടിച്ചവർക്കെതിരെ സിവിൽ ആയും ക്രിമിനൽ ആയും നടപടിഎടുക്കാൻ തീരുമാനിച്ചതായും എംഎൽഎ പറഞ്ഞു.നവമാധ്യമത്തിൽ ഇന്നലെയാണ് പീരുമേട് എംഎൽഎ വാഴൂർ സോമൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ ചേരുവാൻ പോകുന്നു എന്ന വാർത്ത വന്നത്. ഇത് അടിസ്ഥാനരഹിതമാണ്. താൻ സ്വപ്നത്തിൽ പോലും കാണാത്ത ഒരു കാര്യമാണ് വാർത്തയിലൂടെ പ്രചരിപ്പിക്കുന്നത്.
ചെറുപ്രായത്തിൽ 1967ൽ അച്ഛന്റെ കൈപിടിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് ലും പ്രവർത്തിച്ചു തുടങ്ങിയതാണ്. വളരെയേറെ യാതനകളും വേദനകളും അനുഭവിച്ച കാലഘട്ടത്തിൽ പോലും ഇങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടില്ല. തന്റെ കുടുംബം കമ്മ്യൂണിസ്റ്റ് കുടുംബമാണ്. ഭാര്യയും മക്കളും എല്ലാം പാർട്ടി അംഗങ്ങളാണ്. തുടർന്നും അങ്ങനെ ആയിരിക്കുമെന്നും പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.
ഈ വാർത്ത സൃഷ്ടിച്ചവർക്കെതിരെ സിവിലായി ക്രിമിനലായും നടപടികൾ എടുക്കുവാൻ നിർബന്ധം ആയിരിക്കുകയാണ്. വാർത്തയുടെ ഉറവിടം കണ്ടെത്തി നടപടി സ്വീകരിക്കാൻ സൈബർ സെല്ലിനോട് ആവശ്യപ്പെട്ടതായും പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.