സുപ്രീം കോടതിയുടെ മൊബൈൽ ഈ സേവാ കേന്ദ്ര കട്ടപ്പനയിൽ

സുപ്രീം കോടതിയുടെ മൊബൈൽ ഈ സേവാ കേന്ദ്ര കട്ടപ്പനയിലെത്തി. കട്ടപ്പന നഗരസഭ ഗ്രൗണ്ടിലെത്തിയ വാഹനം കാണുവാൻ നിരവധി പേരാണ് എത്തുന്നത്. മൊബൈയിൽ ഈ സേവാ കേന്ദ്ര എന്നത് ഇന്ത്യൻ സുപ്രീം കോടതിയുടെ ഈ കമ്മിറ്റി സ്പോൺസർ ചെയ്‌ത ഒരു പദ്ധതിയാണ്.ഈ യൂണിറ്റ് ഒരു മൊബൈൽ ഓഫീസായി പ്രവർത്തിക്കുന്നു. കോടതി സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സജ്ജീകരിച്ച വാഹനമാണ് ഇത്.
ജില്ലയിൽ ആദ്യമായാണ് മൊബൈയിൽ ഈ സേവാ കേന്ദ്രയുടെ സേവനം ലഭ്യമായത്. ആദ്യ ഘട്ടമായി പെറ്റിക്കേസുകളാണ് പരിഗണിച്ചത്.വാഹനത്തിൽ ഡ്രൈവറും ഒരു ടെക്നിക്കൽ സ്റ്റാഫുമാണ് ഉള്ളത്. അതാതു കോടതിയിൽ നിന്നുള്ള ജഡ്‌ജിമാരാണ് പരാതികൾ പരിഗണിക്കുന്നത്. വാഹനത്തിനുള്ളിൽ കമ്പ്യൂട്ടറുകൾ, സ്‌കാനറുകൾ, പ്രിന്ററുകൾ, ഇന്റർനെറ്റ്, എസി, സിസി ടിവി തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങളും സജ്ജികരിച്ചിട്ടുണ്ട്. കോടതി പ്രക്രിയകൾ, ഹിയറിംഗുകൾ, ഡോക്യൂമെന്റ് ഫയലിംഗുകൾ എന്നിവയ്ക്കുള്ള നിർദ്ദേശങ്ങളും പിന്തുണയും ഈ സേവ കേന്ദ്ര നൽകും.