പൂപ്പാറയിൽ വീടിന് തീപിടിച്ചു. പൂപ്പാറ സ്വദേശി പുഞ്ചക്കരയിൽ ഷിജുവിന്റെ വീടാണ് അഗ്നിക്കിരയായത്. ആളപായമില്ല, വീട് പൂർണ്ണമായും കത്തിനശിച്ചു

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വീടിനു തീ പിടിച്ചത്. ഷിജുവും കുടുംബവും ജോലിക്ക് പോയിരുന്നതിനാൽ തീ പടർന്നത് അറിയാൻ വൈകി. വീട്ടിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപ വാസികളുടെ സംയോചിത ഇടപെടലാണ് തി അണച്ചത് . ഗ്യാസ് സിലിണ്ടർ, ഇലട്രോണിക്‌സ് ഉപകരണങ്ങൾ എല്ലാം പുറത്തെത്തിച്ചതിനാൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. ഓടിട്ട വീട് പൂർണമായും കത്തി നശിച്ചു.തീ പടരുവാനുണ്ടായ സാഹചര്യം വ്യക്‌തമല്ല. ഷോർട്ട് സർക്ക്യുട്ട് ആകാമെന്നാണ് പ്രാഥമിക നിഗമനം. വില്ലേജ് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ച് മേൽനടപടികൾ സ്വികരിച്ചു