ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ നടന്നു

ജില്ലയിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്റ് കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ പ്രവർത്തനം തുടങ്ങിയതോടെ പകൽ കെ എസ് ഇ ബി യുടെ വൈദുതി മുടങ്ങിയാലും ആശുപത്രിയുടെ പ്രവർത്തനം സുഗമമായി നടക്കും. 270 കിലോ വാട്ട് പവർ ഉല്പാദിപ്പിക്കുന്ന സോളാർ പാനലുകൾ ഹോസ്പിറ്റലിന്റെ പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഘടിപ്പിച്ചതോടെയാണ് ഇത് സാധ്യമാകുന്നത്. ഏൽ സോൾ പവർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റ് കമ്പനിയുടെ സോളാർ പാനലുകൾ ഒന്നര കോടിയാളം രൂപയുടെ മുതൽ മുടക്കിലാണ് കട്ടപ്പനയിൽ സ്ഥാപിച്ചത്.
പകൽ സമയം ഉല്പാദിപ്പിക്കുന്ന വൈദുതിയിൽ ആശുപത്രിയുടെ പ്രവർത്തനത്തിനാവിശ്യമായ വൈദുതി മുഴുവൻ സോളാർ പ്ലാന്റിൽ നിന്ന് ലഭിക്കും. അധികം വരുന്ന വൈദിതി കെ എസ് ഈ ബി യുടെ ഓൺ ഗ്രിഡിലേക് നൽകും. രാത്രി ആവിശ്യമായി വരുന്ന വൈദുതി മുഴുവൻ കെ എസ് ഇ ബി യിൽ നിന്ന് വാങ്ങും . തരിഫ് നിരക്കനുസരിച്ചു അധികം ഉപയോഗിക്കുന്ന വൈദുതിയുടെ ചാർജ് ആശുപത്രി അധികൃതർ കെ എസ് ഇ ബി യിൽ അടക്കേണ്ടി വരും.
എങ്കിലും ഇപ്പോൾ ആശുപത്രി വൈദുതി ചാർജ് ഇനത്തിൽ കെ എസ് ഇ ബി യിൽ ഓരോ മാസവും അടക്കേണ്ടി വരുന്ന തുകയിൽ വലിയൊരു ഭാഗം സോളാർ പാനൽ സ്‌ഥാപിച്ചതോടെ ലാഭിക്കാനാവുമെന്ന് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ പറഞ്ഞു . സോളാർ എനർജിയിലേക്ക് മാറുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുക എന്നൊരു ലക്ഷ്യവും ഇതിലുടെ സാധ്യമാകും. ആശുപത്രി സ്‌ഥാപകൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ സ്വപ്ന മായിരുന്നു ഹോസ്പിറ്റലിൽ സോളാർ പാനലുകൾ സ്‌ഥാപിക്കുക എന്നത്.
ആ ഒരു സ്വപ്നവും ഇതിലൂടെ സാധ്യമാക്കാനായി. ഹോസ്പിറ്റലർ സന്യാസസഭ ലോക വ്യാപകമായി അവരുടെ എല്ലാ സ്‌ഥാപനങ്ങളിലും സോളാർ വൈദുതി പദ്ധതി പ്രവർത്തികമാക്കി കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് കട്ടപ്പന സെന്റ് ജോൺസ് മിഷൻ ആശുപത്രിയിലും സോളാർ വൈദുതി പദ്ധതി പ്രവർത്തികമാക്കിയത്.
കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ സോളാർ പാനലുകളുടെ ഉൽഘാടനം നിർവഹിച്ചു . ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ യോഗത്തിൽ അധ്യഷത വഹിച്ചു. കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടോണി മാത്യു, ഏൽ സോൾ പവർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റ് മാനേജിങ് ഡയറക്ടർ ടിൻസ് മാത്യു എന്നിവർ ചേർന്ന് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ആശുപത്രി ജനറൽ മാനേജർ, ജേക്കബ് കോര, ഡെപ്യൂട്ടി മാനേജർ ജിജോ വർഗീസ്, ജോസ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.