രാജാക്കാട് പഴയവടുതി ഗവ യു പി സ്കൂളിന് ഓണസമ്മാനങ്ങളുമായി രാജാക്കാട് റോട്ടറി ക്ലബ്ബ്

2022-ൽ രാജാക്കാട് കേന്ദ്രികരിച്ചു പ്രവർത്തനം ആരംഭിച്ച റോട്ടറി ക്ലബ്ബ് ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളാണ് നടത്തിയത്. ചികിത്സാ സഹായം,പഠനോപകാരണങ്ങളുടെ വിതരണം ,ആരോരുമില്ലാത്ത കരുണാഭവനിലെ അശരണർകുള്ള സഹായങ്ങൾ തുടങ്ങി ചുരുങ്ങിയ നാളുകൾക്ക് ഉള്ളിൽ നിരവധി സേവന പ്രവർത്തങ്ങളാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയത്. 2024-25 വർഷത്തെ സേവന പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് പഴയവടുതി ഗവ.യു പി സ്കൂളിലെ ലൈബ്രറിയിലേക്ക് ബുക്ക് ഷെൽഫ് എത്തിച്ചു നൽകിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് മനോജ് ഫിലിപ്പ് വിതരണ ഉത്‌ഘാടനം നിർവഹിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിന്റെ ഡോക്യുമെൻട്രി പ്രദർശിപ്പിക്കുകയും ക്വിസ് മത്സരം സംഘടിപ്പിക്കുകയും ചെയ്‌തു. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു.
ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് യു എസ് സുരേഷ്,പ്രധാന അദ്ധ്യാപകൻ എ എസ് ആസാദ്,റോട്ടറി ക്ലബ് ജി ജി ആർ ഷാജി ചുള്ളികാട്ട് ,സെക്രട്ടറി കെ ജി രാജേഷ്,ട്രഷറർ നസീർ ഇബ്രാഹിം,മർച്ചന്റ് അസോസിയേഷൻ രാജാക്കാട് യുണിറ്റ് പ്രസിഡന്റ് വി എസ് ബിജു,ക്ലബ്ബ് അംഗങ്ങൾ,അദ്ധ്യാപകർ,രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.