മുരിക്കുംതൊട്ടി ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ യു ഡി എഫിന് വിജയം
മുരിക്കുംതൊട്ടി ക്ഷീരോൽപാദക സഹകരണ സംഘത്തിലേക്ക് നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനൽ വിജയിച്ചു.കേരളാ കോൺഗ്രസ് (എം) ഭരണം കയ്യാളിരുന്ന മിൽമയുടെ ഭരണമാണ് യു ഡി എഫ് തിരിച്ചു പിടിച്ചത്. കേരള കോൺഗ്രസ് എം മുന്നണി മാറിയതിനുശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് വിജയിക്കാനായില്ല.
ജനറൽ വിഭാഗത്തിലേക്ക് ഏഴ് പേരും വനിതാ വിഭാഗത്തിലേക്ക് രണ്ട് പേരും 40 വയസിൽ താഴെ ജനറൽ വിഭാഗത്തിൽ ഒരാളും വനിതാ വിഭാഗത്തിൽ ഒരാളുമാണ് മത്സരിച്ചത്. ഇതിൽ 40 വയസിൽ താഴെയുള്ളവയുടെ വിഭാഗത്തിൽ ഇരുവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.വാരണാധികാരി സൗമ്യ റേച്ചൽ വർഗീസ്,പോളിംഗ് ഓഫിസർ എൽ സി റെജികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞടുപ്പ് നടന്നത്.




