കർഷകസംഘം കട്ടപ്പന ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

കർഷകർ നേരിട്ടിരുന്ന വിവിധ പ്രതിസന്ധികളിൽ കർഷകർക്ക് തണലായി നിൽക്കുകയും പ്രതിഷേധങ്ങളും സമരങ്ങളും സംഘടിപ്പിക്കുകയും ചെയ്ത സംഘടനയാണ് കർഷകസംഘം. ഒപ്പം കർഷകരുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങളിലടക്കം നാളുകളായി വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. കട്ടപ്പന ഏരിയ കൺവെൻഷൻ കാഞ്ചിയാർ പള്ളിക്കവലയിലാണ് സംഘടിപ്പിച്ചത്. കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
കർഷകസംഘം ഏരിയാ പ്രസിഡന്റ് ജോയി ജോർജ് അധ്യക്ഷത വഹിച്ച കൺവെൻഷനിൽ, കർഷകസംഘം ഏരിയ സെക്രട്ടറി മാത്യു ജോർജ്, ടോമി ജോർജ്, എം സി ബിജു, കെ പി സുമോദ്, കെ സി ബിജു, സാലി ജോളി, മിനി സുകുമാരൻ, കെ പി സജി, ഈ ഡി അനൂപ്, ടി കെ രാമചന്ദ്രൻ, ജലജാ വിനോദ്, സി ആർ മുരളി എന്നിവർ പങ്കെടുത്തു. പുതിയ 30 അംഗ കമ്മിറ്റിയിൽ പ്രസിഡന്റായി ജോയി ജോർജിനേയും, സെക്രട്ടറിയായി മാത്യു ജോർജിനെയും തിരഞ്ഞെടുത്തു.