കട്ടപ്പന കല്യാണത്തണ്ടിൽ ജനകീയ സദസ്സ്

Aug 21, 2024 - 05:28
 0
കട്ടപ്പന കല്യാണത്തണ്ടിൽ ജനകീയ സദസ്സ്
This is the title of the web page

റവന്യൂ വകുപ്പ് ബോർഡ്‌ സ്ഥാപിച്ച മേഖലയിലെ ജങ്ങളുടെ യോഗമാണ് ചേർന്നത്. അയ്യങ്കാളി ജയന്തിയായ  ആഗസ്റ്റ് 28 അവധി ദിവസത്തിൽ വകുപ്പുതല യോഗം ചേർന്ന് വിഷയത്തിന് പരിഹാരം കാണും എന്ന മന്ത്രി റോഷിയുടെ വാഗ്ദാനം ജങ്ങളുടെ കണ്ണിൽ പൊടിയിടാണെന്ന് സംശയിക്കുന്നുവെന്നും ആ ദിവസം ഉദ്യോഗസ്ഥർ ഉൾപ്പടെ അവധിയിൽ ആയിരിക്കുമ്പോൾ എങ്ങനെയാണ് യോഗം നടക്കുന്നതു എന്ന് സദസ് ഉത്ഘാടനം ചെയ്ത് കെപിസിസി സെക്രട്ടറി തോമസ് രാജൻ ചോദിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജനകീയ സമരത്തിന് കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മിറ്റി നേതൃത്വം നല്ക്കും. ഇതിന്റെ ഭാഗമായി 25-ാം   തീയതി ഞായർ 2 മണി മുതൽ ശിവൻ മാളിയേക്കലിന്റെ ഭവനത്തിൽ വച്ച് ഈ മേഖല യിലെ ജനങ്ങളുടെ  ആധികാരിക  രേഖകളുടെ കോപ്പികൾ ശേഖരിക്കും. കളക്ടർ, റവന്യൂ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകും. 27 -ാം തീയതി വില്ലേജ് ഓഫീസിലേക്ക് മാർച്ച്‌ സങ്കടിപ്പിക്കും.

ബിജു ചക്കുംചിറ ചെയർമാനായി 21അംഗ ജനകീയ കമ്മിറ്റിയെ യോഗം തിരെഞ്ഞെടുത്തു.ഈ മേഖലയിലെ മുനിസിപ്പൽ കൗൺസിലർമാർ രക്ഷധികാരികളായി പ്രവർത്തിക്കും. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അദ്യക്ഷത വഹിച്ചു. തോമസ് മൈക്കിൾ, ജോസ് മുത്താനാട്ട്, പ്രശാന്ത് രാജു, രാജുവേട്ടിക്കൽ, മേരി ദാസൻ, പിജെ ബാബു, സജീവ് കെ. എ സ്, അരുൺ കപ്പുകാട്ടിൽ, രാജേന്ദ്രൻ, നോബിൾ, ഷാജൻ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow