ദളിത് ഹർത്താൽ; കട്ടപ്പനയിൽ വ്യാപാരസ്ഥാപനങ്ങൾ ഭൂരിഭാഗവും തുറന്നില്ല.കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നു

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ദളിത്, ആദിവാസി സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.എസ് സി എസ് ടി ലിസ്റ്റിൽ ഉപസംഭരണം നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയ സുപ്രീം കോടതി വിധിക്കെതിരെയാണ് ബഹുജൻ സംഘടനകൾ ഹർത്താൽ ആഹ്വാനം ചെയ്തത്.
കട്ടപ്പനയിൽ ഹർത്താൽ അനുകൂലികൾ തുറന്നു പ്രവർത്തിച്ച ഏതാനും കടകൾ അടപ്പിച്ചു വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും തടഞ്ഞില്ല. ഹർത്താലിനോട് സഹകരിച്ച സ്വകാര്യ ബസ് ഓണേഴ്സ് വ്യാപാരികൾ പൊതുജനങ്ങൾ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി സംഘടന നേതാവ് പ്രശാന്ത് രാജു പറഞ്ഞു. കേരളത്തില്‍ പൊതു ഗതാഗതത്തെയും സ്കൂളുകൾ, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെയും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. കെഎസ്ആര്‍ടിസി ബസുകളും ദീർഘ ദൂര സ്വകാര്യ ബസുകളും സര്‍വീസ് നടത്തി.