വാഗമൺ ടൗണിലൂടെയുള്ള യാത്ര സഞ്ചാരികളുടെ അടക്കം നടുവൊടിക്കുന്നു ; വാഗമൺ സൊസൈറ്റി കവല മുതൽ ടൗൺ വരെയുള്ള റോഡിൻറെ ഭാഗം തകർന്ന് യാത്ര ദുഷ്കരമായി

അടുത്ത നാളിൽ നവീകരിച്ച വാഗമൺ ടൗണിലൂടെ കടന്നു പോകുന്ന റോഡാണ് വിവിധ ഭാഗങ്ങൾ തകർന്ന് യാത്ര ദുഷ്കരമായി തീർന്നിരിക്കുന്നത്. ടൗണിൽ പലഭാഗത്തും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ സൊസൈറ്റി കവലയിൽ നിന്നും വാഗമൺ ടൗണിലേക്ക് എത്തുന്ന റോഡിൻറെ വിവിധ ഭാഗങ്ങളിൽ വലിയ കുഴികളാണ് ഉണ്ടായിരിക്കുന്നത്. റോഡിലെ വൻ ഗർത്തങ്ങൾ വാഹന യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
വിനോദ സഞ്ചാരികളുടെ അടക്കം വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് കടന്നു പോകുന്നത്. നിരവധി സഞ്ചാരികൾ എത്തുന്ന റോഡിനാണ് ഈ ദുർഗതി. നാട്ടുകാർ അടക്കം നിരവധി തവണ വിഷയത്തിൽ പരാതിയുമായി രംഗത്തുവന്നെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇരുചക്രവാഹന യാത്രികർ കുഴിയിൽപ്പെട്ട് അപകടം ഉണ്ടാകുന്നതും നിത്യ സംഭവമാണ്. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ഈ റോഡിന്റെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി നവീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.