എസ് എൻ ഡി പി കട്ടപ്പന നോർത്ത് ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിൽ ഗുരുപാദം വിജ്ഞാനത്സവത്തിൻ്റെ ഭാഗമായി ഗുരുപ്രസാദം കുടുബയോഗത്തിൽ ഭവന സന്ദർശനവും സത് സംഘവും നടന്നു

എസ് എൻ ഡി പി കട്ടപ്പന നോർത്ത് ശാഖാ യോഗത്തിൻ്റെ നേതൃത്വത്തിലാണ് സന്ദർശനവും സത് സങ്കവും നടന്നത്.ഗുരുപാദം വിജ്ഞാനത്സവത്തിൻ്റെ ഭാഗമായി ഗുരുപ്രസാദം കുടുബയോഗത്തിലാണ് പരുപാടി നടന്നത്.ബൈജു തൊമ്മിതാഴത്തിൻ്റെ ഭവനത്തിൽ ശിവഗിരി മഠം ശ്രീമത് ഗുരുപ്രകാശം സ്വാമികൾ നേതൃത്വം നൽകി . ഷാജൻ തന്ത്രികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
കട്ടപ്പന ശാഖ യോഗം പ്രസിഡൻ്റ് സന്തോഷ് ചളനാട്ടു, സെക്രട്ടറി ബിനു പാറയിൽ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.പ്രസിഡൻ്റ് ജോഷി കുറ്റട അധ്യക്ഷനായിരുന്നു.ശാഖ യോഗം വൈസ് പ്രസിഡൻ്റ് രാജിവ് കെ എസ് കുളത്തുങ്കൽ,യൂണിയൻ കമ്മറ്റി അഗം ഇ കെ ശ്രീനിവാസൻ , വനിതാ സംഘം സെക്രട്ടറി സിന്ധു സുരേഷ്, കുടുംബ യോഗം ചെയർമാൻ ധനേഷ് പൂവാങ്കൽ, ശാഖ സെക്രട്ടറി മനോജ് പതാലിൽ എന്നിവർ സംസാരിച്ചു, ശാഖ കമ്മറ്റി അംഗങ്ങൾ പോഷക സംഘടന ഭാരവാഹികൾ കുടുബ യോഗ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.