അടിമാലി, വെള്ളത്തൂവല്‍, മുരിക്കാശ്ശേരി മേഖലകളില്‍ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം നടത്തിയിരുന്നയാളെ പോലീസ് പിടികൂടി

Aug 17, 2024 - 09:53
Aug 17, 2024 - 10:04
 1
അടിമാലി, വെള്ളത്തൂവല്‍, മുരിക്കാശ്ശേരി മേഖലകളില്‍   രാത്രികാലങ്ങളിൽ വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം നടത്തിയിരുന്നയാളെ പോലീസ് പിടികൂടി
This is the title of the web page

അടിമാലി, വെള്ളത്തൂവല്‍, മുരിക്കാശ്ശേരി മേഖലകളില്‍ നിന്നും രാത്രി കാലത്ത് വാഹനങ്ങളിലെ ബാറ്ററികള്‍ മോഷണം പോകുന്നത് പതിവായിരുന്നു.തുടര്‍ന്ന് ഈ മോഷണക്കേസുകള്‍ അന്വേഷിക്കുന്നതിനായി ഇടുക്കി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അടിമാലി, വെള്ളത്തൂവല്‍, മുരിക്കാശ്ശേരി സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയിരുന്ന മുതുവാന്‍കുടി സ്വദേശിയും ഇപ്പോള്‍ പെരുമ്പാവൂരില്‍ താമസിച്ച് വരികയും ചെയ്യുന്ന അനീസിനെ കസ്റ്റഡിയില്‍ എടുത്തത്.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.രാത്രികാലത്ത് വഴിയോരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് കടന്നു കളയുകയാണ് പ്രതിയുടെ രീതിയെന്നും ബാറ്ററികള്‍ ജില്ലക്ക് പുറത്തേക്കു കടത്തി വില്‍പ്പന നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്നും പോലീസ് പറയുന്നു.

ചില വാഹനങ്ങള്‍ കേന്ദ്രീകരിച്ചുംസി                സി ടി വി ക്യാമറകള്‍ കേന്ദ്രീകരിച്ചും      പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിച്ചത്.                അടിമാലിയിൽ നിന്നുമാണ് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow