ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനെ അയോഗ്യയാക്കിയ വിധി സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി

ഒരു മുന്നണിയിൽ നിന്നും മത്സരിച്ച് വിജയിച്ച ശേഷം മുന്നണി വിപ്പ്നൽകി ഇല്ലായെങ്കിലും മുന്നണിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ബാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്റ്റേ ഹർജി തള്ളിയത്.ഇതോടുകൂടി രാജിചന്ദ്രന് പ്രസിഡൻ്റ് സ്ഥാനത്തിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും നഷ്ടമായി. ഇനി ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും കോടതി വിലക്ക് ഏർപ്പെടുത്തി.
യുഡിഎഫ് പാനലിൽ കഞ്ഞിക്കുഴി ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് രാജിചന്ദ്രൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആയത്. തുടർന്ന് ഒരു വർഷം പൂർത്തിയായപ്പോൾ മുന്നണി ധാരണ പ്രകാരം രാജിചന്ദ്രൻ രാജിവെച്ചു എങ്കിലും കൂറുമാറി സി.പി.മ്മി'നൊപ്പം ചേർന്ന് വീണ്ടും പ്രസിഡണ്ടായി.ഇതിന് എതിരെയാണ് കോൺഗ്രസ് പ്രതിനിധി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കമ്മീഷൻ രാജി ചന്ദ്രന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. തുടർന്ന് കോൺഗ്രസ് പ്രതിനിധി ഹൈക്കോടതിയെ സമീപിച്ചാണ് അയോഗ്യ ആക്കിയ വിധി സമ്പാദിച്ചത്. ഇതിനെതിരെ രാജിചന്ദ്രൻ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു.ഈ ഹർജി ആണ് ഇപ്പോൾ തള്ളിയിരിക്കുന്നത്.