കട്ടപ്പന ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓട്ടോ റിക്ഷകളിൽ ഫസ്റ്റേഡ് ബോക്സ് പിടിപ്പിച്ചു

ലയൺസ് ഡിസ്ട്രിക്റ്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഓട്ടോറിക്ഷ ഫസ്റ്റേഡ് ബോക്സ്.സാധാരണക്കാർ ഏറ്റവും കൂടുതൽ സവാരിക്കായി ഉപയോഗിക്കുന്ന ഓട്ടോ റിക്ഷകളിൽ ഫസ്റ്റേഡ് ബോക്സ് സൗജന്യമായി യാണ് സെറ്റു ചെയ്യുന്നത്.കട്ടപ്പന റീജ്യന്റ് ഉദ്ഘാടനം RC രാജീവ് നിർവഹിച്ചു.കട്ടപ്പന ലയൺസ് ക്ലബ്ബ് ആദ്യ ഘട്ടമായി 100 ഓട്ടോ റിക്ഷകളിലാണ് ബോക്സ് പിടിപ്പിക്കുന്നത്.
ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സെൻസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെബിൻ ജോസ് , ട്രഷറാർ കെ.ശശിധരൻ , സോണൽ ചെയർമാൻ അമൽ മാത്യൂ , പ്രോജക്റ്റ് കോഡിനേറ്റർ ജോർജ് തോമസ്, എം എം ജോസഫ് , മാത്യൂ കെ ജോൺ ,ജോർജ് മാത്യൂ , കെ സി ജോസ് , പി യു ജോസഫ് , റ്റി ജെ ജോസഫ്, ഡിബിൻ വാലുമ്മേൽ തുടങ്ങിയവർ പങ്കെടുത്തു.