കട്ടപ്പന നഗരസഭ പതിനൊന്നാം വാർഡ് കൊച്ചുതോവാള നോർത്തിലെ യുഡിഎഫിന്റെ ഇലക്ഷൻ കൺവെൻഷൻ നടന്നു. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിടിപ്പുകേടും കടുകാരിച്ചതയും മൂലം സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്,ഭരണം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി,സംസ്ഥാന ഭരണത്തിന് എതിരെയുള്ള ഒരു വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത് എന്ന് ജോയ് വെട്ടി കുഴി പറഞ്ഞു.
കട്ടപ്പന നഗരസഭ പതിനൊന്നാം വാർഡ് കൊച്ചുതോടെ നോർത്ത് വാർഡിലെ യുഡിഎഫിന്റെ ഇലക്ഷൻ കൺവെൻഷൻ ആണ് സംഘടിപ്പിച്ചത് കൺവെൻഷനിൽ സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത് യുഡി എഫ് വാർഡ് കൺവീനർ ടോമി പാച്ചോലിൽ ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു ജോസ് മുത്തനാട്ട് ' കെ എ മാത്യു ജിതിൻ ജോയി ജോർജുകുട്ടി നടക്കൽ ബീനാ ടോമി രജ്ഞി നി സജീവ് . സോണിയ തോമസ് സ്ഥാനാർത്ഥി സിബി പാറപ്പായി സജോമോൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു




