സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാലിന്

Dec 1, 2025 - 16:18
 0
സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാലിന്
This is the title of the web page

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ലാ പഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത്, പീരുമേട്, ഏലപ്പാറ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ വിവിധ ഡിവിഷനുകളിലേക്കും വാര്‍ഡുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകളുടെ പരിശോധന ഡിസംബര്‍ നാലിന് നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പീരുമേട് ഗ്രാമപഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് പട്ടുമല, പീരുമേട് തുടങ്ങിയ വാര്‍ഡുകള്‍ എന്നിവയുടെ പരിശോധന 10.00 മുതല്‍ 11.30 വരെ പീരുമേട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും.

ഏലപ്പാറ ഗ്രാമ പഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത് വാഗമണ്‍, ഏലപ്പാറ വാര്‍ഡുകള്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് വാഗമണ്‍ ഡിവിഷന്‍ എന്നിവിടങ്ങളിലെ പരിശോധന 2.00 മുതല്‍ 3.30 വരെ ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. 

തിരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ അതിനായി നല്‍കിയിട്ടുള്ള ഫോമില്‍ രേഖപ്പെടുത്തി, അനുബന്ധ ചെലവ് രേഖകള്‍ സഹിതം, സ്ഥാനാര്‍ത്ഥിയോ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റോ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ പരിശോധനയ്ക്ക് നിശ്ചയിച്ചിട്ടുള്ള തീയതിയിലും സമയത്തും കൃത്യമായി ഹാജരാകണം. ഇതുവരെയുള്ള ചെലവ് കണക്കുകളോടൊപ്പം ഡിസംബര്‍ 13 വരെയുള്ള പ്രതീക്ഷിത ചെലവുകളുടെ എസ്റ്റിമേറ്റും നല്‍കണം.

What's Your Reaction?

like

dislike

love

funny

angry

sad

wow