ഗവൺമെൻറ് ട്രൈബൽ എൽപി സ്കൂൾ കാഞ്ചിയാറിൽ പലഹാരമേള സംഘടിപ്പിച്ചു
കാഞ്ചിയാർ ഗവൺമെൻ്റ് ട്രൈബൽ എൽ പി സ്കൂളിൽ വെച്ചാണ് പലഹാര മേള സംഘടിപ്പിച്ചത്.കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ടാണ് മേള സംഘടിപ്പിച്ചത്.
നാടൻ വിഭവങ്ങളായ പലഹാരങ്ങളാണ് മേളയിൽപ്രദർശിപ്പിക്കപ്പെട്ടത്.രക്ഷിതാക്കൾ രാവിലെ തയ്യാറാക്കി നൽകിയ വിഭവങ്ങൾ ...... എണ്ണയിൽ വറുത്തത്,ചുട്ടെടുത്തത്,ആവിയിൽ വേവിച്ചത്എന്നിങ്ങനെ തരംതിരിച്ച് പ്രദർശിപ്പിച്ചിരുന്നു.പ്രദർശനത്തിനുശേഷം ഭക്ഷ്യവിഭവങ്ങൾ കുട്ടികൾക്ക് കഴിക്കാൻ നൽകിയപ്പോൾ പ്രവർത്തനം ഏറെ ആസ്വാദ്യകരമായി.സ്കൂളിലെ അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




