കട്ടപ്പന വെട്ടിക്കുഴക്കവലയിൽ പെട്രോൾ പമ്പിന് സമീപം വാഹനാപകടം
കട്ടപ്പന വെട്ടിക്കുഴക്കവലയിൽ പെട്രോൾ പമ്പിന് സമീപം വാഹനം അപകടത്തിൽപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് അപകടം. എരുമേലി സ്വദേശികൾ സഞ്ചരിച്ചിരുന്ന താർ വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് തിട്ടയിലിടിച്ച ശേഷം ഇവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ പതിച്ചത്. വാഹനത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലനാഴിഴക്കാണ് വൻ അപകടം ഒഴിവായത്.



