വയനാടിനെ കൈപിടിച്ച് ഉയര്‍ത്താന്‍ ഒത്തൊരുമിച്ച് മൂന്നാറിലെ തോട്ടം തൊഴിലാളികളും

വയനാടിനെ കൈപിടിച്ച് ഉയര്‍ത്താന്‍ ഒത്തൊരുമിച്ച് മൂന്നാറിലെ തോട്ടം തൊഴിലാളികളും.മൂന്നാര്‍ മേഖലയിലെ തോട്ടം തൊഴിലാളികള്‍, ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറും. 70 ലക്ഷം രൂപയാണ് തൊഴിലാളികള്‍ സമാഹരിയ്ക്കുന്നത്.വയനാട്ടിലെ തോട്ടം, കാര്‍ഷിക മേഖലയെ പാടെ തകര്‍ത്ത ഉരുള്‍പൊട്ടലിന്റെ ആഴം ഏറ്റവും അധികം മനസിലാകുന്നവരാണ് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍.
നാല് വര്‍ഷം മുന്‍പ് മൂന്നാറിനെ ഞെട്ടിച്ച പെട്ടിമുടി ദുരന്തം ഉണ്ടാക്കിയ മുറിവ് ഇതുവരേയും മാഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെയാണ് വയനാടിന് കരുത്തേകാനുള്ള ദൗത്യത്തിന് ഈ തൊഴിലാളി കൂട്ടായ്മയും ഒത്തു ചേര്‍ന്നത്. സംയുക്ത ട്രേഡ് യൂണിയന്റെ യോഗത്തിലാണ് വയനാട് ദുരിത ബാധിതര്‍ക്കായി 70 ലക്ഷം രൂപാ കൈമാറാന്‍ തീരുമാനിച്ചത്.
കെഡിഎച്ച്പി, ടാറ്റാ, എച്ച്എംഎല്‍, തലയാര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളും ഒരു ദിവസത്തെ വേതനം വയനാടിനായി കൈമാറും. മൂന്നാര്‍, ചിന്നക്കനാല്‍ തുടങ്ങിയ തോട്ടം മേഖലകളിലായി പതിനാലായിരത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.തൊഴിലാളികള്‍ക്കൊപ്പം വിവിധ സ്റ്റാഫ് അസോസിയേഷനുകളിലെ ജീവനക്കാരും ഒരു ദിവസത്തെ ശമ്പളം നല്‍കും. തുക മുഖ്യമന്ത്രിയ്ക്ക് നേരിട്ട് കൈമാറാനാണ് തീരുമാനം.