ഇടുക്കിയുടെ തലമുതിർന്ന രാഷ്ട്രീയ നേതാവ് .കട്ടപ്പനയുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച തോമസ് ജോസഫ് എക്സ് എം എൽ എ നവതിയുടെ നിറവിൽ .
ഇടുക്കിയുടെ തലമുതിർന്ന രാഷ്ട്രീയ നേതാവ് .കട്ടപ്പനയുടെ വളർച്ചയിൽ മുഖ്യ പങ്ക് വഹിച്ച തോമസ് ജോസഫ് എക്സ് എം എൽ എ നവതിയുടെ നിറവിൽ . ഇടുക്കിയുടെ തല മുതിർന്ന രാഷ്ട്രീയ നേതാവായിരുന്ന തോമസ് ജോസഫ് എക്സ് എം എൽ എ നവതിയുടെ നിറവിൽ . 1936 ജനിച്ച തോമസ് ജോസഫ് ഈ മാസം നവംബർ മൂന്നാം തീയതി 90 പിറന്നാൾ ആഘോഷിക്കുകയാണ്.
പി ടി ചാക്കോയുടെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച രാഷ്ട്രീയത്തിലെത്തിയ തോമസ് ജോസഫ് പിന്നീട് കേരള കോൺഗ്രസ് രൂപീകരണം മുതൽ കേരള കോൺഗ്രസിലാണ് പ്രവർത്തിച്ചത്. പി ടി ചാക്കോയുടെ മരണത്തെ തുടർന്ന് പാർട്ടി രൂപീകരണത്തിനായി കോട്ടയം ലക്ഷ്മി നിവാസ് ലോഡ്ജിൽ കൂടിയ നേതാക്കളിൽ തോമസ് ജോസഫ് ഉണ്ടായിരുന്നു. പിന്നീട് കേരള കോൺഗ്രസ് പാർട്ടിയുടെ വളർച്ചയ്ക്കായി നേതൃപരമായ പങ്കുവഹിച്ചു.
1977 1980 തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ മത്സരിച്ചു വിജയിച്ചു. രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു എങ്കിലും അഞ്ചുകൊല്ലം മാത്രമാണ് അദ്ദേഹം എംഎൽഎ പ്രവർത്തിച്ചത്. പിന്നീട് അസംബ്ലിക് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുമില്ല. 1963 കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ അധ്യാപകനായി ഇടുക്കിയുടെ മലമടക്കിലേക്ക് കുടിയേറിയ തോമസ് ജോസഫ് ഇടുക്കിയുടെ വികസനത്തിനും കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാനും വേണ്ടി കർമ്മനിരതനായി പ്രവർത്തിച്ചു.
കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും 1982 മുതൽ 1985 വരെ കെടിഡിസിയുടെ ചെയർമാനായും 1988 മുതൽ 1995 വരെ കട്ടപ്പന പഞ്ചായത്തിന്റെ പ്രസിഡന്റായും പ്രവർത്തിച്ചു കുടി ഇറക്കിനെതിരായ സമരങ്ങളിലും ജില്ലാ രൂപീകരണത്തിനായുള്ള സമരത്തിനും നേതൃത്വപരമായ പങ്കുവഹിച്ചു. 1993 ൽ പട്ടയ നടപടികൾ തടസ്സം വന്നപ്പോൾ കേരള കോൺഗ്രസ് പാർട്ടിയുടെ ജില്ലാ പ്രസിഡണ്ടായിരുന്ന തോമസ് ജോസഫ് എക്സ് എം എൽ എ നേതൃത്വത്തിൽ പ പാർട്ടിയുടെ നാല എംഎൽഎമാർ നെടുങ്കണ്ടത്ത് ആറു ദിവസം നീണ്ട നിരാഹാര സമരത്തിലൂടെ 1993 റൂൾ പ്രകാരം ഉള്ള പട്ടയം കർഷകർക്കായി നേടിയെടുക്കുവാൻ സാധിച്ചു.
പിന്നീട് തിരുവാങ്കുളം നേച്ചർ ലവേഴ്സ് ഫോറം പട്ടയ നടപടികൾ അസാധുവാക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ കർഷകരെ കക്ഷി ചേർത്ത് കേസ് നടത്തി പ്രസ്തുത കേസിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും പട്ടയ നടപടികളെ സാധൂകരിക്കുന്ന കർഷകനുകൂലമായ വിധി ലഭ്യമാക്കുന്നതിന് നിർണ്ണായകമായ പങ്കുവഹിച്ചു. പിന്നീട് സുപ്രീം കോടതിയിൽ ഈ കേസ് നടത്തിപ്പ് ആവശ്യമായതിനാൽ മതസംസ്കാരിക സംഘടനകളെ കൊണ്ട് തുടർന്നുള്ള ഈ കേസിന്റെ നടത്തിപ്പ് ഏറ്റെടുപ്പിക്കുന്നതിന് പിന്നിൽ നിന്ന് പ്രവർത്തിച്ചു. അങ്ങനെ ഇടുക്കിയുടെ രാഷ്ട്രീയ സാംസ്കാരിക മണ്ണിൽ ദീർഘ കാലം പോരാടിയ തോമസ് ജോസഫ് നവംബർ മൂന്നാം തീയതി നവതി ആഘോഷിക്കുകയാണ്.

