രാജകുമാരിയെ നടുക്കിയ കവർച്ചാക്കേസിൽ ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.

Nov 2, 2026 - 14:34
 0
രാജകുമാരിയെ നടുക്കിയ കവർച്ചാക്കേസിൽ ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ.
This is the title of the web page

രാജകുമാരിയെ നടുക്കിയ കവർച്ചാക്കേസിൽ ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി ഒടുവിൽ പിടിയിൽ. കോട്ടയം സ്വദേശിയായ അൽത്താഫിനെ കോയമ്പത്തൂരിൽ നിന്നാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

2025 ഡിസംബർ 14നായിരുന്നു കേസിനാസ്പദമായ സംഭവം.രാജകുമാരി നടുമറ്റം പാലക്കുന്നേൽ ടോമിയുടെ മാതാവ് മറിയക്കുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ ഊണുമേശയുടെ കാലിൽ തുണികൊണ്ട് കെട്ടിയിട്ടു. തുടർന്ന് ഒരു പവൻ തൂക്കം വരുന്ന മൂന്ന് സ്വർണമോതിരങ്ങളും അലമാരയിലുണ്ടായിരുന്ന 3,000 രൂപയും കവർന്നു.എന്നാൽ, പ്രതീക്ഷിക്കാത്ത വഴിത്തിരിവായിരുന്നു പിന്നീട്. കെട്ടഴിച്ച മറിയക്കുട്ടി വീട്ടിൽനിന്ന് പുറത്തേക്ക് ഓടിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മറിയക്കുട്ടിയുടെ മകളുടെ മകൻ പന്നിയാർകുട്ടി സ്വദേശി സൈബു തങ്കച്ചൻ, സുഹൃത്തുക്കളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അനില, തിരുവനന്തപുരം അഞ്ചുമുക്ക് തെരുവത്ത് സോണിയ എന്നിവരും അൽത്താഫിനൊപ്പം കവർച്ചയിൽ പങ്കെടുത്തിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്.

Slide 1
Slide 2
Slide 1
Slide 2

സംഭവത്തിന് ദിവസങ്ങൾക്കകം സോണിയയെ മണർകാട്ടുള്ള വാടകവീട്ടിൽനിന്നും സൈബു തങ്കച്ചനെയും അനിലയെയും പാലക്കാട് നിന്നുമാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.എന്നാൽ, കേസിലെ ഒന്നാം പ്രതിയായ അൽത്താഫ് അപ്പോഴും പൊലീസിന്റെ പിടിയിലായിരുന്നില്ല. ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് കോയമ്പത്തൂരിൽനിന്ന് പിടികൂടിയത്.

ജാമ്യത്തിലിറങ്ങിയ സോണിയക്കൊപ്പം കോയമ്പത്തൂരിൽ താമസിച്ചുവരികയായിരുന്ന അൽത്താഫ് ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്നു.മണിമല, പള്ളിക്കത്തോട്, തൊടുപുഴ, പുത്തൻകുരിശ്, എരുമേലി എന്നീ പൊലീസ് സ്റ്റേഷനുകളിലായി അൽത്താഫിനെതിരെ ഏഴ് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് വിവരം.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow