മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് മധുര സോണൽ ചീഫ് എഞ്ചിനീയർ പരിശോധന നടത്തി

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് മധുര സോണൽ ചീഫ് എഞ്ചിനീയർ പരിശോധന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. 131. 2 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. വെള്ളപ്പൊക്ക സമയത്ത് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ സംഘം വിലയിരുത്തി.
പെരിയാർ അണക്കെട്ടിലെ നീരൊഴുക്കിനെ കുറിച്ചും വെള്ളം പുറന്തള്ളുന്നതിനെ കുറിച്ചും ചർച്ച ചെയ്തു. പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്ത് ഡാം എന്നിവിടങ്ങൾ പരിശോധിച്ചു. മഴ തുടരുന്നതിനാൽ അറ്റകുറ്റപ്പണികൾ സംബന്ധിച്ച് ഡാം എൻജിനീയർമാർക്ക് നിർദേശം നൽകി.