കട്ടപ്പന നഗരസഭയിലെ 35 വാർഡുകളിൽ നിന്നായി ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക അജൈവ പാഴ് വസ്തു ശേഖരണ യജ്ഞം വിജയകരമായി പൂർത്തിയായി. നവംബർ 1 മുതൽ 4 വരെ നീണ്ടുനിന്ന തീവ്ര യജ്ഞത്തിലൂടെ പത്ത് ടണ്ണിലധികം പാഴ് വസ്തുക്കളാണ് ശേഖരിച്ചത്

Nov 5, 2026 - 14:17
 0
കട്ടപ്പന നഗരസഭയിലെ 35 വാർഡുകളിൽ നിന്നായി ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക അജൈവ പാഴ് വസ്തു ശേഖരണ യജ്ഞം വിജയകരമായി പൂർത്തിയായി. നവംബർ 1 മുതൽ 4 വരെ നീണ്ടുനിന്ന തീവ്ര യജ്ഞത്തിലൂടെ പത്ത് ടണ്ണിലധികം പാഴ് വസ്തുക്കളാണ് ശേഖരിച്ചത്
This is the title of the web page

കട്ടപ്പന നഗരസഭയിലെ 35 വാർഡുകളിൽ നിന്നായി ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക അജൈവ പാഴ് വസ്തു ശേഖരണ യജ്ഞം വിജയകരമായി പൂർത്തിയായി. നവംബർ 1 മുതൽ 4 വരെ നീണ്ടുനിന്ന തീവ്ര യജ്ഞത്തിലൂടെ പത്ത് ടണ്ണിലധികം പാഴ് വസ്തുക്കളാണ് ശേഖരിച്ചത്.വീടുകളിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന കുടകൾ, വിവിധതരം ചെരുപ്പുകൾ, സ്കൂൾ ബാഗുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ബാഗുകൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും ശേഖരിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുൻകാലങ്ങളിൽ ഇത്തരം വസ്തുക്കൾ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും തള്ളുന്ന പ്രവണത ഉണ്ടായിരുന്നെങ്കിൽ, നഗരസഭയുടെ ബോധവൽക്കരണവും ശക്തമായ നടപടികളും കാരണം പൊതുജനങ്ങൾ ഇവ വീടുകളിൽ സൂക്ഷിച്ചുവെച്ച് കൃത്യമായി കൈമാറാൻ മുന്നോട്ടുവരികയായിരുന്നു.നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലും ഹരിതകർമ്മ സേനയുടെ സജീവ പങ്കാളിത്തത്തിലുമാണ് ശേഖരണം പൂർത്തിയാക്കിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പദ്ധതിയുമായി പൂർണ്ണമായി സഹകരിച്ച പൊതുജനങ്ങൾക്ക് നഗരസഭാ അധികൃതർ നന്ദി അറിയിച്ചു. വരും മാസങ്ങളിലും വ്യത്യസ്ത തരം പാഴ് വസ്തുക്കൾ ശേഖരിക്കുന്നത് തുടരുമെന്നും, നഗരം മാലിന്യമുക്തമായി സൂക്ഷിക്കാൻ എല്ലാവരുടെയും തുടർ സഹകരണം ഉണ്ടാവണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow