ഉപ്പുതറ .ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉപ്പുതറ പോലീസ് സ്റ്റേഷനിലും സെന്റ്.ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലും സി.പി.ആർ പരിശീലനം നൽകി.
ഉപ്പുതറ പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സിനുമാണ് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സി.പി. ആർ പരിശീലനം നൽകിയത്.
കട്ടപ്പന സെന്റ്. ജോൺസ് ആശുപത്രിയുടെയും, കട്ടപ്പന ഗ്രീൻസിറ്റി ലയൺസ് ക്ലബ്ബിന്റെയും സഹകരണത്തോടെ ആണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത് പരിപാടിയുടെ ഉദ്ഘാടനം, പീരുമേട് ഡി.വൈ.എസ്.പി പി.എസ് ഷിജു നിർവഹിച്ചു.
ലയൺസ് സോൺ ചെയർമാൻ സജിൻ സ്കറിയ, ഉപ്പുതറ പോലീസ് സ്റ്റേഷൻ എസ്. എച്. ഒ - ബേബി ബിജു. പി, ഗ്രീൻ സിറ്റി ലയൺസ് ക്ലബ് പ്രസിഡന്റ് ജേക്കബ് കോര ഉപ്പുതറ ലയൺസ് ക്ലബ് പ്രസിഡന്റ് ലാൽ എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.
Ll പരിപാടികൾക്ക് ഉപ്പുതറ ലയൺസ് ക്ലബ്ബ് ഭാരവാഹികൾ ആയ ജോയി സേവിയർ, റെജികുമാർ പി. ജി, പി. ആർ രതീഷ്, ഉമ്മച്ചൻ വെട്ടത്ത്, വി. ജെ. തോമസ്, രാജേഷ്.കെ.വിൻസന്റ്, ബിജുമോൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.

