കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പീരുമേട് ഏരിയാ സമ്മേളനം വണ്ടിപ്പെരിയാറിൽ നടന്നു ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

Nov 5, 2026 - 16:19
 0
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പീരുമേട് ഏരിയാ സമ്മേളനം വണ്ടിപ്പെരിയാറിൽ നടന്നു ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു പുതിയ ഭാരവാഹികളെയും  തിരഞ്ഞെടുത്തു.
This is the title of the web page

വ്യാപാര മേഖല ഇപ്പോൾ നേരിടുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി മറികടക്കണം എന്ന് KSVVS ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ പറഞ്ഞു.ഓൺലൈൻ വ്യാപാരം സാധാരണക്കാരെ ദുരിതത്തിൽ ആക്കുന്ന കോർപ്പറേറ്റ് വ്യാപാര മേഖല എന്നിവ വലിയ പ്രതിസന്ധിയാണ് ചെറുകിട വ്യാപാരികൾക്ക് നൽകുന്നത് ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട് എന്ന് വ്യാപാരി വ്യവസായി സമിതി പീരുമേട് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 യോഗത്തിൽ മുൻ പീരുമേട് ഏരിയ പ്രസിഡണ്ട് വാരിക്കാട്ട് നൗഷാദ് അദ്ധ്യക്ഷൻ ആയിരുന്നു. വണ്ടിപ്പെരിയാർ യൂണിറ്റ് പ്രസിഡണ്ട് കെ ജയകുമാർ സ്വാഗതം ആശംസിക്കുകയും.ഏരിയ സെക്രട്ടറി ഡോക്ടർ പ്രജിൻ ബാബു റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു തുടർന്ന്  ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ജില്ലാ വൈസ് പ്രസിഡന്റ്‌ മജീഷ് ജെക്കബ് ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ ജില്ലാ കമ്മിറ്റി അംഗം ആൽബിൻ തോമസ്. എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

Slide 1
Slide 2
Slide 1
Slide 2

തുടർന്ന് നടന്ന ചർച്ചകൾക്ക് ശേഷം പീരുമേട് ഏരിയയിലെ അംഗങ്ങളെ കൂട്ടുന്നതിനും സംഘടനാ പ്രവർത്തനം വിപുലമാക്കുന്നതിന് വേണ്ടി 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു ഇതിൽ പീരുമേട് ഏരിയ പ്രസിഡന്റ് ജിക്കോ വളപ്പിൽ സെക്രട്ടറി ഡോക്ടർ പ്രജിൻ ബാബു ട്രഷറർ വാരിക്കാട് നൗഷാദ്   എന്നിവരെയും യോഗം തെരഞ്ഞെടുത്തു. തുടർന്ന് പുതിയ അംഗത്വ വിതരണത്തിനുള്ള കൂപ്പൺ ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഏരിയ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. ഇതോടൊപ്പം തന്നെ പുതിയ അംഗങ്ങളായ എത്തിയ മൂന്ന് വ്യാപാരികൾക്ക് അംഗത്വ രജിസ്ട്രേഷനും നൽകി. പീരുമേട് ഏരിയ കമ്മിറ്റി പ്രതിനിധികൾ പരിപാടിൽ പങ്കാളികളാവുകയും ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow