കട്ടപ്പന നഗരസഭ പരിധിയിലെ പി എം എ വൈ ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ നിർമ്മാണം ആരംഭിക്കുകയോ-പൂർത്തിയാക്കുകയോ ചെയ്യാത്ത ഗുണഭോക്താക്കളുടെ യോഗം കട്ടപ്പന നഗരസഭാ ഹാളിൽ ചേർന്നു
കട്ടപ്പന നഗരസഭാ പരിധിയിൽ പി എം എ വൈ ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ നിർമ്മാണം ആരംഭിക്കുകയോ - പൂർത്തിയാക്കുകയോ ചെയ്യാത്ത ഗുണഭോക്താക്കളുടെ യോഗം കട്ടപ്പന നഗരസഭാ ഹാളിൽ നടന്നു. യോഗം ചെയർപേഴ്സൺ ബീന ടോമി ഉത്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ പരിധിയിൽ പി എം എ വൈ ഭവന പദ്ധതിയിൽ 1534 വീടുകൾ അനുവദിക്കപ്പെട്ടതിൽ1277 വീടുകൾ എഗ്രിമെൻ്റ് വയ്ക്കുകയും 1044 വിടുകൾ നിർമ്മാണം പൂർത്തികരിക്കപ്പെടുകയും ചെയ്തു.
വിവിധ ഘട്ടങ്ങളിൽ നിർമ്മാണം മുടങ്ങി കിടക്കുന്ന 116 വിടുകളുടെ നിർമ്മാണം രണ്ടു മാസങ്ങൾക്കുള്ളിൽ പൂർണതികരിക്കുവാനും പട്ടയം - ഏലപട്ടയം - കൈവശരേഖ - വിഷയങ്ങൾ മൂലം എഗ്രിമെന്റ് വയ്‌ക്കാൻ സാധിക്കാത്തവ പരിഹരിച്ച് 2024 ഡിസംബർ 31 ന് മുൻപ് നിർമ്മാണം പൂർത്തികരിക്കുന്നതിനുമാണ് നഗരസഭയിൽ അടിയന്തര യോഗം വിളിച്ചു കൂട്ടിയത്.
വൈസ് ചെയർമാൻ കെ.ജെ ബെന്നി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ. സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി , ജോയി തോട്ടം സിജു ചക്കും മുട്ടിൽ പ്രശാന്ത് രാജു ഷജി തങ്കച്ചൻ ബെന്നി കുര്യൻ , തങ്കച്ചൻ പുരയിടം പി എം എ വൈ കോ- ഓർഡിനേറ്റർമാരായ ജെസി ജേക്കബ് ,റ്റിനിത ടി തുടങ്ങിയവർ പ്രസംഗിച്ചു.