സംസ്ഥാനത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസ്; ഹൈറേഞ്ചില്‍ ക്രൈംബ്രാഞ്ചിന്റെ അവസാനവട്ട മൊഴിയെടുക്കല്‍ പുരോഗമിക്കുന്നു

Nov 12, 2026 - 13:08
 0
സംസ്ഥാനത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസ്; ഹൈറേഞ്ചില്‍  ക്രൈംബ്രാഞ്ചിന്റെ അവസാനവട്ട മൊഴിയെടുക്കല്‍ പുരോഗമിക്കുന്നു
This is the title of the web page

സംസ്ഥാനത്തെ ഞെട്ടിച്ച പാതിവില തട്ടിപ്പ് കേസില്‍ ഇടുക്കി ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഹൈറേഞ്ചില്‍ അവസാനവട്ട മൊഴിയെടുക്കല്‍ പുരോഗമിക്കുന്നു. കമ്പംമെട്ട്, കട്ടപ്പന, രാജാക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്. സംസ്ഥാനതലത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇടുക്കിയിലെ പരാതികളിലാണ് ഇപ്പോള്‍ മൊഴിയെടുപ്പ് നടക്കുന്നത്. കമ്പംമെട്ടില്‍ നടന്ന സിറ്റിംഗില്‍ തട്ടിപ്പിനിരയായവര്‍ വാങ്ങിയ സാധനങ്ങളുടെയും സാമഗ്രികളുടെയും കൃത്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. എന്നാല്‍ പകുതിവിലയ്ക്ക് ഇതിനകം കൈപ്പറ്റിയ സാധനങ്ങള്‍ തിരികെ നല്‍കേണ്ടി വരുമോയെന്ന ഭയത്താല്‍ പലരും മൊഴി നല്‍കാന്‍ മടിക്കുന്നതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. പണം നഷ്ടപ്പെട്ടവരില്‍ പലരും ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അതേസമയം കേസിലെ സാമ്പത്തിക തിരിമറിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ കടുപ്പിച്ചിരിക്കുകയാണ്. മുഖ്യപ്രതി അനന്തു കൃഷ്ണന്‍, കെ.എന്‍ ആനന്ദകുമാര്‍ എന്നിവരെ പ്രതിചേര്‍ത്ത് കൊച്ചി കലൂര്‍ പി.എം.എല്‍.എ പ്രത്യേക കോടതിയില്‍ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അനന്തു കൃഷ്ണന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും കേന്ദ്ര ഏജന്‍സി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിച്ചതില്‍ രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലിരിക്കെയാണ്, താഴെത്തട്ടില്‍ ഇരകളായ സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള ക്രൈംബ്രാഞ്ചിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. കമ്പംമെട്ടിലെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയ അന്വേഷണസംഘം വരുംദിവസങ്ങളില്‍ ഹൈറേഞ്ചിലെ മറ്റ് കേന്ദ്രങ്ങളിലേക്കും നടപടികള്‍ വ്യാപിപ്പിക്കും.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow