റോഡില്‍ ഇന്ധനം വീണു; അടിമാലി ആനച്ചാല്‍ - രണ്ടാംമൈല്‍ റോഡില്‍ പിക്കപ്പ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു

റോഡില്‍ ഇന്ധനം വീണതിനെ തുടര്‍ന്ന് അടിമാലി ആനച്ചാല്‍ രണ്ടാംമൈല്‍ റോഡില്‍ പിക്കപ്പ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു.ചിത്തിരപുരത്തിന് സമീപമായിരുന്നു അപകടം നടന്നത്.നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ലോറി എതിര്‍ദിശയില്‍ നിന്ന് വന്ന കെ എസ് ആര്‍ ടി സി ബസിലും പിന്നീട് മണ്‍തിട്ടയിലും ഇടിച്ചു.
ആനച്ചാല്‍ രണ്ടാംമൈല്‍ റോഡില്‍ ചിത്തിരപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം .റോഡില്‍ ഇന്ധനം വീണു കിടന്നിരുന്നതിനെ തുടര്‍ന്ന് പിക്കപ്പ് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടവരുത്തിയത്.മൂന്നാര്‍ ഭാഗത്തു നിന്നെത്തിയ പിക്കപ്പ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കെ എസ് ആര്‍ ടി സി ബസിലിടിച്ചു.പിന്നീട് വാഹനം പാതയോരത്തെ മണ്‍കൂനയിലിടിച്ച് നിന്നു.വാഹനം പാതയോരത്തു നിന്നും താഴേക്ക് പതിക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു.അഗ്നിരക്ഷാ സേനയെത്തി റോഡില്‍ വ്യാപിച്ച ഇന്ധനം കഴുകി നീക്കി.