ഇരട്ടയാർ വെട്ടിക്കാമറ്റം - പ്രകാശ് റോഡിൽ രൂപപ്പെട്ട വൻ ഗർത്തം അപകട ഭീഷണി ഉയർത്തുന്നു

ഉച്ചയോടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ഇരട്ടയാർ വെട്ടിക്കാ മറ്റത്തിന് സമീപമാണ് കനത്ത മഴയിൽ കലുങ്കിന്റെ അടിഭാഗത്തേ കൽ കെട്ട് ഇടിഞ്ഞ് നിലം പതിച്ചത്. സ്കൂൾ ബസുകളടം നൂറ് കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നുപോകുന്നത്. കൊടും വളവായതു കൊണ്ട് തന്നേ വാഹനമോടിക്കുന്നവർക്ക് റോഡ് തകർന്നത് കാണുവാനും ബുദ്ധിമുട്ടാണ്.ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസി. സ്ഥലം സന്ദർശിക്കുകയും തുടർന്ന് PWD ഉദ്യോഗസ്ഥരേ അറിയിക്കുകയും ചെയ്തു.
നാല് വർഷം മുമ്പാണ് റോഡ് അപകടാവസ്ഥയിലായത്. എന്നാൽ ഇക്കാര്യം പിഡബ്ലിയു ഉദ്യോഗസ്ഥരേ അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശേ വാസികൾ പറയുന്നത്. ഇപ്പോൾ കലുങ്കിന്റെ അടിഭാഗത്തേ കല്ലും മണ്ണും ഒലിച്ച് പോയ നിലയിലാണ്.
വൻ ദുരന്തത്തിന് കാത്തു നിൽക്കാതെ റോഡിന്റെ അപകടാവസ്ഥ മാറ്റണമെന്നാണ് ആവശ്യമുയരുന്നത്.റോഡ് ഇടിഞ്ഞ ഭാഗത്ത് മുന്നറിയിപ്പ് ബോർഡ് വക്കാനോ സ്ഥലം സന്ദർശിക്കാനോ പോലും പി ഡബ്ലിയുഡി തയ്യാറാക്കുന്നില്ലെന്നും ആക്ഷേപം ഉയരുകയാണ്.