അടിമാലി കുമിളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന വെള്ളയാംകുടി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. വെള്ളയാംകുടി ഭാഗത്ത് നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന ഇരുചക്ര വാഹനം മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

കട്ടപ്പന വെള്ളയാംകുടി റോഡിൽ ഇടിചക്ര വാഹനം അപകടത്തിൽ പെട്ട് വിദ്യാർത്ഥികളായ രണ്ട് പേർക്ക് പരുക്ക്. സ്വകാര്യ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ മറ്റൊരു വാഹനം വരുകയും അടിയന്തരമായി ബ്രേക്ക് ചെയ്യുകയും ചെയ്തതാണ് അപകടകാരണം.
വേഗത്തിൽ ബ്രേക്ക് പിടിച്ചതോടെ റോഡിൽ നിയന്ത്രണം വിട്ട ഇരുചക്രവാഹനം മറിയുകയായിരുന്നു. അപകടത്തിൽ സ്വരാജ് സ്വദേശിക്കും ചക്കുവള്ളം സ്വദേശിനിക്കും പരിക്കുകൾ പറ്റി. ഇതിൽ വാഹനത്തിൽ പിന്നിലിരുന്ന ചക്കുപള്ളം സ്വദേശിനിയുടെ തലക്ക് കാര്യമായ പരിക്കുകളുണ്ട്. ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.