ഉപ്പുതറയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണ്ണമായും തകർന്നു

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ഉപ്പുതറ തോണിത്തടി തോണ്ടുപറമ്പിൽ ഷെജിയുടെ വീടാണ് പൂർണ്ണമായും തകർന്നത്. രാത്രിയിൽ അടുത്തുള്ള തറവാട് വീട്ടിലാണ് ഷെജിയും കുടുംബവും തങ്ങിയത്. അതിനാൽ വലിയ അപകടത്തിൽ നിന്നും ഇവർ രക്ഷപ്പെട്ടു. രാവിലെയാണ് വീട് തകർന്നത് കാണുന്നത്. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം തകർന്നു.
വീട് പൂർണ്ണമായും തകർന്നതോടെ എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായത് എന്ന് കണക്കാക്കാൻ പോലുമാവാതെ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് ഓട്ടോറിക്ഷ തൊഴിലാളിയായ ഷെജിയും കുടുംബവും.വില്ലേജ് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് അധികാരികൾ സ്ഥലത്തെത്തി പരിശോധന നടത്തി.