പൂപ്പാറ -കുമളി സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
പൂപ്പാറ ടൗണിനു സമീപത്തായിട്ടാണ് മരം റോഡിലേക്ക് പതിച്ചത്. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ തേയില തോട്ടത്തിൽ നിന്നിരുന്ന സിൽവർ റോക്ക് മരമാണ് റോഡിലേക്ക് കടപുഴകി വീണത്. ഗ്രാമപഞ്ചായത്തിലെ ദ്രുതകർമ്മ സേനഅംഗങ്ങളും പോലീസും ചേർന്ന് ഗതാഗതം പുനഃസഥാപിച്ചു. ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

