പീരുമേട് മത്തായി കൊക്കക്കു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കനത്ത മഴയെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിൽ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം റോഡിന് മുകൾ വശത്തു നിന്നും മണ്ണ് ഇടിഞ്ഞ് വീഴുകയും മറുവശത്ത് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയും ചെയ്തത്. തത്സമയം വാഹന ഗതാഗതമില്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത് .
ദേശീയ പാതയുടെ ഒരു വശം ഇടിഞ്ഞ്പോയതിനാൽ അപകട സാധ്യത കണക്കിലെടുത്ത് വാഹന ഗതാഗതം ഒരു വശത്തുകൂടി മാത്രമാക്കിയിട്ടുമുണ്ട് ദേശീയ പാതയുടെ ഈ ഭാഗം വീതി ക്കുറവായതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോരിറ്റി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
അതേസമയം റോഡിന്റെ ഒരു വശം ഇടിഞ്ഞ ഭാഗത്ത് താഴ് വശത്തായി സ്വകാര്യ വ്യക്തി നിർമ്മാണ പ്രവർത്തനങ്ങൾക്കായിമുൻപ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച പാറഖനനം നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടവർ ദേശീയ പാതയുടെ സുരക്ഷയെ കരുതി തഹസീൽദാർ വില്ലേജ് ഓഫീസർ പഞ്ചായത്ത് പ്രസിഡന്റ് പോലീസ് തുടങ്ങി ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കുകയും എന്നാൽ ആരും തന്നെ ഇതിനെതിരെ പ്രതികരിച്ചില്ലാ എന്നും ആക്ഷേപമുയരുന്നുമുണ്ട്. പാറ ഖനനത്തെ തുടർന്ന്മഴ ശക്തമായ മഴപെയ്തതോടെ മണ്ണ് ഇളക്കം സംഭവിച്ചതാവാം മണ്ണിടിച്ചിലിന് കാരണമായതെന്നാണ് നിഗമനം.